കെ.ഐ.സി അബ്ബാസിയ, ഫഹാഹീൽ മേഖല സർഗലയം സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, January 17, 2021

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ അബ്ബാസിയ, ഫഹാഹീൽ മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ സർഗലയം സംഘടിപ്പിച്ചു. ഫഹാഹീല്‍ മേഖലയില്‍  11 യൂണിറ്റുകൾ തമ്മില്‍ നടന്ന മത്സരത്തില്‍ മംഗഫ് മിയ മസ്ജിദ് യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വ്യക്തിഗത മത്സരങ്ങളിൽ “ഹിദായ” വിഭാഗത്തിൽ സയ്യിദ് മുഹമ്മദലി ശിഹാബ് ഫൈസി യും “ജനറൽ” വിഭാഗത്തിൽ ഫൈസൽ ചാനേത്തും കലാപ്രതിഭകളായി.

കുവൈത്ത് റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് മുഹമ്മദലി ഫൈസി പ്രാർത്ഥന നടത്തി. മേഖലാപ്രസിഡന്റ് അമീൻ മുസ്‌ലിയാർ ചേകനൂര്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര സർഗലയ സെക്രട്ടറി മനാഫ് മൗലവി ഉൽഘാടനം നിർവഹിച്ചു. കേന്ദ്ര ജഃ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി ,ജവാദ് ബാഖവി പെരുമുഖം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സർഗലയ വിങ്ങ് കോഓർഡിനേറ്റർ ആദിൽ എടവണ്ണപ്പാറ സ്വാഗതവും, മേഖല ട്രഷറര്‍ റഷീദ് മസ്താൻ നന്ദിയും പറഞ്ഞു.

അബ്ബാസിയ മേഖലയില്‍ നടന്ന പരിപാടിയില്‍ ആറ് യൂനിറ്റുകളിൽ നിന്നായി നാല്പത്തിലധികം കലാകാരന്മാർ വിവിധയിനങ്ങളിലായി മത്സരിച്ചു. കേന്ദ്ര വൈസ് പ്രസിഡണ്ട് ഇല്ല്യാസ് മൗലവി ഉൽഘാടനം നിര്‍വഹിച്ചു.  മേഖല ആക്ടിംഗ് പ്രസിഡന്റ്‌ മുഹമ്മദ്‌ ദാരിമി വാഴയൂര്‍ അധ്യക്ഷത വഹിച്ചു. ആക്ടിംഗ് ജഃസെക്രട്ടറി ഹബീബ് കയ്യം  സ്വാഗതവും ട്രഷറർ ശിഹാബുദ്ധീൻ  കോഡൂർ നന്ദിയും പറഞ്ഞു.  ജനറൽ വിഭാഗത്തിൽ അബ്ദുൽ ഗഫൂറിനെയും, ഹിദായ വിഭാഗത്തിൽ ജിഷാദ് യമാനിയെയും കലാപ്രതിഭകളായി തിരഞ്ഞെടുത്തു.

×