കേ​ര​ളാ പോ​ലീ​സി​ന്‍റെ വെ​ടി​യു​ണ്ട​ക​ള്‍ കാ​ണാ​താ​യ കേ​സ്: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ ഗ​ണ്‍​മാ​ൻ മൂന്നാം പ്രതി: കു​റ്റ​വാ​ളി​യെ​ന്ന് തെ​ളി​യുംവ​രെ ഗ​ണ്‍​മാ​ന്‍ ത​നി​ക്കൊ​പ്പം ഉ​ണ്ടാ​കു​മെ​ന്ന് ക​ട​കം​പ​ള്ളി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, February 14, 2020

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ പോ​ലീ​സി​ന്‍റെ വെ​ടി​യു​ണ്ട​ക​ള്‍ കാ​ണാ​താ​യ കേ​സി​ല്‍ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ ഗ​ണ്‍​മാ​നും പ്ര​തി. പ​തി​നൊ​ന്ന് പ്ര​തി​ക​ളു​ള്ള കേ​സി​ല്‍ ക​ട​കം​പ​ള്ളി​യു​ടെ ഗ​ണ്‍​മാ​ന്‍ സ​നി​ല്‍ കു​മാ​ര്‍ മൂ​ന്നാം പ്ര​തി​യാ​ണ്. പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് 2019-ല്‍ ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ഇ​യാ​ള്‍ പ്ര​തി​യാ​യി​ട്ടു​ള്ള​ത്.

ര​ജി​സ്റ്റ​ര്‍ സൂ​ക്ഷി​ക്കു​ന്ന​തി​ലെ വീ​ഴ്ച പ​രി​ശോ​ധി​ച്ചാ​ണ് പോ​ലീ​സു​കാ​രെ പ്ര​തി​ക​ളാ​ക്കി​യി​രി​ക്കു​ന്ന​ത്. ര​ജി​സ്റ്റ​റി​ല്‍ സ്റ്റോ​ക് സം​ബ​ന്ധി​ച്ച തെ​റ്റാ​യ വി​വ​രം പ്ര​തി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നും വ​ഞ്ച​ന​യി​ലൂ​ടെ പ്ര​തി​ക​ള്‍ അ​മി​ത​ലാ​ഭം ഉ​ണ്ടാ​ക്കി​യെ​ന്നും എ​ഫ്‌ഐ​ആ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് എ​ഫ്‌​ഐ​ആ​റി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ന്നി​ട്ടി​ല്ല.

അതേസമയം ഗ​ണ്‍​മാ​നെ ന്യാ​യീ​ക​രി​ച്ച്‌ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ രം​ഗത്തെത്തി. കു​റ്റ​വാ​ളി​യെ​ന്ന് തെ​ളി​യും വ​രെ അ​ദ്ദേ​ഹം ത​ന്‍റെ ഗ​ണ്‍​മാ​നാ​യി തു​ട​രു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

×