ശബരിമലയല്ല, സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാ വിഷയം; 110 സീറ്റുകളില്‍ വിജയം നേടി ഇടതുമുന്നണിയ്ക്ക് തുടര്‍ ഭരണം ലഭിക്കുമെന്ന് കടകംപള്ളി

New Update

തിരുവനന്തപുരം: ഇടതുപക്ഷത്തിന് നായര്‍ സര്‍വ്വീസ് സൊസൈറ്റിയുമായി യാതൊരു വിധത്തിലുമുള്ള പ്രശ്‌നങ്ങളില്ലെന്ന് ദേവസ്വം മന്ത്രിയും കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ കടകം പള്ളി സുരേന്ദ്രന്‍. എന്‍എസ്എസ് അടക്കമുള്ള എല്ലാ സാമുദായിക സംഘടനകളുമായും മുന്നണിക്ക് അടുപ്പമാണുള്ളതെന്ന് കടകംപള്ളി പറഞ്ഞു.

Advertisment

publive-image

ശബരിമലയല്ല എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാ വിഷയമെന്ന് കടകംപള്ളി പറയുന്നു. 110 സീറ്റുകളില്‍ വിജയം നേടി ഇടതുമുന്നണിയ്ക്ക് തുടര്‍ ഭരണം ലഭിക്കുമെന്ന് കടകംപള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇടതുമുന്നണിയ്ക്ക് ഓരോ ദിവസവും വിജയപ്രതീക്ഷ വര്‍ധിച്ചുവരികയാണെന്ന് കടകംപള്ളി പറഞ്ഞു. വിജയം ഉറപ്പിക്കാന്‍ പാകത്തിനുള്ള രാഷ്ട്രീയ പശ്ചാത്തലമാണ് കേരളത്തിലുള്ളത്. കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ ഇടതുപക്ഷത്തിന് വോട്ടുചെയ്യുമെന്ന് അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

ഇടതുപക്ഷത്തിനായി സംസ്ഥാനത്തുടനീളം വലിയ ഓളമാണ് കണ്ടുവരുന്നത്. കഴക്കൂട്ടത്ത് 2016 ല്‍ ഇടതുപക്ഷത്തിനുള്ളതിനേക്കാള്‍ ജനപിന്തുണ വര്‍ധിച്ചതായി മനസിലാക്കുന്നുവെന്നും അദ്ദേഹം വിലയിരുത്തി.

kadakampalli surendran
Advertisment