രാജ്യത്തിനാകെ മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് ഇടതുഭരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ന്യൂസ് ബ്യൂറോ, കോട്ടയം
Monday, February 24, 2020

തലയോലപ്പറമ്പ് : രാജ്യത്തിനാകെ മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനം നടത്തുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

 

വെള്ളൂര്‍ പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കിയ 39 വീടുകളുടെ താക്കോല്‍ വിതരണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അങ്കണവാടികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ സി.കെ.ആശ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ദേശീയ ബധിര കായികമേളയില്‍ ഓവറോള്‍ കിരീടം നേടിയ നീര്‍പ്പാറ ബധിര വിദ്യാലയത്തിലെ കായിക താരങ്ങളെയും അധ്യാപകന്‍ കെ.വി.ഫ്രാന്‍സിസിനെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദ്‌മാ ചന്ദ്രന്‍ അനുമോദിച്ചു.സെക്രട്ടറി മിനി ചന്ദ്ര റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

×