തിരുവനന്തപുരം: പതിമൂന്നുകാരനെ അമ്മ പീഡിപ്പിച്ച കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ കുട്ടിയുടെ അമ്മ നല്‍കിയ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.പിതാവിന്റെ സമ്മര്‍ദ്ദത്താലാണ് കുട്ടി മൊഴി നല്‍കിയതെന്നും ,കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് അമ്മയുടെ വാദം.
/sathyam/media/post_attachments/0tKryAKSbzN8ChOagiVx.jpg)
തിരുവനന്തപുരം പോക്‌സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു കുട്ടിയുടെ അമ്മ. പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടാതെ ചില മരുന്നുകള്‍ നല്‍കിയതായുള്ള കുട്ടിയുടെ മൊഴിയടക്കമുള്ള കാര്യങ്ങളും ജാമ്യ ഹര്‍ജിയെ എതിര്‍ത്തു കൊണ്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു .
ഇത് സംബന്ധിച്ച കേസ് ഡയറിയും ഹാജരാക്കിയിരുന്നു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പതിമൂന്നുകാരന്‍ മകനെ അമ്മ പീഡിപ്പിച്ചുവെന്ന സംഭവം പുറം ലോകമറിഞ്ഞത്.