കേരളം

കടയ്ക്കാവൂര്‍ പോക്‌സോ കേസ് ; അമ്മ പീഡിപ്പിച്ചെന്ന 13 കാരനായ മകന്റെ ആരോപണം കള്ളം ; മൊഴി വിശ്വാസ യോഗ്യമല്ലെന്ന് പൊലീസ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, June 21, 2021

തിരുവനന്തപുരം ; കടയ്ക്കാവൂരില്‍ മൂന്നു വര്‍ഷത്തോളം അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ഒടുവില്‍ അമ്മ നിരപരാധിയെന്ന് പൊലീസ്. അന്വേഷണ സംഘത്തിന്റെ വിലയിരുത്തലില്‍ 13 കാരനായ മകന്‍ നല്‍കിയ മൊഴി കള്ളമാണെന്ന് തെളിഞ്ഞു. പീഡന ആരോോപണം വ്യാജമാണെന്നും പിന്നില്‍ പുറത്തു നിന്നുള്ള ചിലരുടെ പ്രേരണയാണെന്നും അന്വേഷണ സംഘത്തിന് ബോധ്യമായി.

ശാസ്ത്രീയ പരിശോധനയിലൂടെയാണ് വിവരങ്ങള്‍ കണ്ടെത്തിയത്. മൂന്നു വര്‍ഷമായി അമ്മയില്‍ നിന്ന് ലൈംഗീക പീഡനം നേരിട്ടെന്നായിരുന്നു മകന്റെ മൊഴി.ഒടുവില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞ ഡിസംബര്‍ 28നാണ് അമ്മയെ കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പരാതി നല്‍കിയ സമയത്ത് തന്നെ അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ പിതാവ് സഹോദരനെ ഉപദ്രവിച്ച് നിര്‍ബന്ധിച്ചിച്ചെന്ന് ഇളയകുട്ടി വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്തതിന് മകളെ കേസില്‍ കുടുക്കിയതാണെന്ന് അറസ്റ്റിലായ യുവതിയുടെ അമ്മയും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. മകന് കൗണ്‍സിലിങ് നല്‍കണമെന്നും അമ്മയും കുടുംബവും ആവശ്യപ്പെട്ടിരുന്നു.

17ഉം 14ഉം 11ഉം വയസുള്ള മൂന്ന് ആണ്‍കുട്ടികളും ആറ് വയസുള്ള പെണ്‍കുട്ടിയുമാണ് 37കാരിയായ യുവതിക്കുള്ളത്. പ്രണയിച്ചായിരുന്നു ഇവരുടെ വിവാഹം. ദമ്പതികള്‍ തമ്മില്‍ പൊരുത്തക്കേടുകള്‍ ഉയര്‍ന്നതോടെ അകന്നു താമസിച്ചിരുന്ന ഭര്‍ത്താവ് മറ്റൊരു വിവാഹം ചെയ്തു. എന്നാല്‍ നിയമപരമായി വിവാഹ മോചനം നേടിയിരുന്നുമില്ല. ഇതോടെ നിയമ നടപടിയുമായി യുവതി പരാതി നല്‍കുകയും ഈ വിരോധത്തില്‍ കള്ളക്കേസില്‍ കുടുക്കുകയുമാണ് ഉണ്ടായത്.

×