നീലൂര്‍ കുടിവെള്ള പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം - കടനാട് ഗ്രാമപഞ്ചായത്ത് കമ്മറ്റി

author-image
nidheesh kumar
New Update

publive-image

Advertisment

കടനാട്: നീലൂര്‍ കേന്ദ്രമായുള്ള കുടിവെളള പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കടനാട് പഞ്ചായത്ത് കമ്മിറ്റിയിൽ പ്രമേയo. മീനച്ചിൽ താലൂക്ക് മേഖലയിലെ നിരവധി പഞ്ചായത്ത് മേഖലകളിൽ ശുദ്ധജ ലം വിതരണം ചെയ്യുന്നതിന് ആവശ്യമായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണിത്.

ഇടുക്കി ജില്ലയിലെ മലങ്കര റിസർവോയറിൽ നിന്നും ജലം ശുദ്ധീകരിക്കുന്നതിനായി കടനാട് പഞ്ചായത്തിലെ നീലൂരില്‍ എത്തിക്കുകയും അവിടെ സ്ഥാപിക്കുന്ന ടാങ്കില്‍ നിന്നും ശുദ്ധജലം വിതരണത്തിന് വിവിധ മേഖലകളിൽ സ്ഥാപിക്കുന്ന ടാങ്കുകളില്‍ എത്തിക്കും.

ഈ കുടിവെള്ള പദ്ധതി കടനാട് ഗ്രാമ പഞ്ചായത്തിലെ നീലൂര്‍ കേന്ദീകരിച്ചാണ് പൂർണ്ണമായും പ്രവര്‍ത്തിക്കുക. വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ലാന്‍റും മെയിന്‍ ടാങ്കും നീലൂരിൽ സ്ഥാപിക്കുന്നതിനാ വശ്യമായ സ്ഥലം ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്.

ഒരു ദിവസം മൂന്നു മുതൽ അഞ്ച് കോടി ലിറ്റര്‍ വെള്ളം വരെ ശുദ്ധീകരിക്കുന്നതിന് ശേഷിയുള്ള ട്രീറ്റ്മെന്‍റ് പ്ലാന്‍റാണ് ഇവിടെ സ്ഥാപിക്കപ്പെടുന്നത്. മറ്റ് പഞ്ചായത്തുകളിലേയ്ക്കുള്ള പമ്പിംഗ് മെയിനും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്.

ഈ പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയo കടനാട് പഞ്ചായത്ത് കമ്മിറ്റിയിൽ വൈസ് പ്രസിഡന്റ് സെൻ സി പുതുപ്പറമ്പിൽ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു യോഗത്തിന്റെ അധ്യക്ഷത വഹിച്ചു.

kottayam news
Advertisment