New Update
അടുത്തിടെയാണ് തെന്നിന്ത്യൻ നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവുമായി വിവാഹിതയായ കാജല്‍ അഗര്‍വാള്‍ ഹണിമൂണ്‍ ആഘോഷം കഴിഞ്ഞ് മാലിദ്വീപില്‍ നിന്ന് തിരിച്ചെത്തിയിരുന്നു.
Advertisment
ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ കാജല്‍ അഗര്‍വാള്‍ ആചാര്യ സിനിമയില്‍ രാജസ്ഥാനില്‍ വെച്ച് അഭിനയിക്കാൻ തയ്യാറെടുക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ചിരഞ്‍ജീവിയാണ് ആചാര്യയില്‍ നായകനായി എത്തുന്നത്. ആചാര്യയുടെ കുറെ ഭാഗങ്ങള്‍ ചിത്രീകരണം പൂര്‍ത്തിയായിരുന്നു.