New Update
ശരീരത്തിന്‍റെ ശരിയായ ബാലൻസിനും സ്ട്രെങ്ത്തിനും സഹായിക്കുന്നതാണ് യോഗ. ഫിറ്റ്നസിന് യോഗവളരെ അധികം സഹായകമാണെന്ന് പല താരങ്ങളും മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഇപ്പോഴിതാ നടി കാജല്‍ അഗര്‍വാളും തന്‍റെ യോഗാ പോസുമായി രംഗത്തെത്തിയിരിക്കുകയാണ്.
Advertisment
ഏറ്റവും ഒടുവില്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. യോഗാ പോസിലുള്ള ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രം ആണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയത്. കാലുകള്‍ മുകളിലേയ്ക്ക് ഉയര്‍ത്തിയുള്ള പോസിലാണ് താരം.