കാക്കനാട് ബ്യൂട്ടി പാർലർ മാനേജറുടെ കൊലപാതകം; അന്വേഷണം തെലങ്കാനയിലേക്ക്

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, January 26, 2020

എറണാകുളം : കാക്കനാട് തെങ്ങോട് ബ്യൂട്ടി പാർലർ ജീവനക്കാരന്റെ കൊലപാതകം. അന്വേഷണം തെലങ്കാനയിലേക്ക് വ്യാപിപ്പിക്കും. പ്രതി കേരളം വിട്ടതായി അന്വേഷണ സംഘം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ഇൻഫോപാർക്ക് എസ്‌ഐയും സംഘവും ഇന്ന് തെലങ്കാനയിലേയ്ക്ക് തിരിക്കും.

എറണാകുളം കാക്കനാടിനു സമീപം തെങ്ങോട് ബ്യൂട്ടി പാർലർ മാനേജറെ ഇന്നലെ രാവിലെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പാർലറിലെ ജീവനക്കാനായിരുന്ന ചാണ്ടി രുദ്ര വിജയിയെ കുത്തി കൊലപ്പെടുത്തിയ ശേഷം രക്ഷപെടുകയായിരുന്നു. പ്രതി നാട്ടിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തെലുങ്കാനയിലേക്ക് വ്യാപിപ്പിക്കുന്നത്.

അന്വേഷണ ചുമതലയുള്ള ഇൻഫോ പാർക്ക് എസ്ഐ ഷാജുവിന്റെ നേതൃത്വതിലുള്ള സംഘം ഇന്ന് തെലുങ്കാനയിലെ തിരിക്കും. സംഭവസ്ഥലത്ത് നിന്നും ഫോറൻസിക് വിദഗ്തരും വിരലടയാള വിദഗ്തരും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട വിജയ് ശ്രീധരെന്റ മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ എത്തിയശേഷം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകും.

×