ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
കോഴിക്കോട്: ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഒരടി വീതം തുറക്കാന്‍ അനുമതി നല്കി ജില്ലാ കളക്ടറുടെ ഉത്തരവ്. കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
Advertisment
കക്കയം റിസര്‍വോയറില്‍ ഇപ്പോഴത്തെ ജലനിരപ്പ് 2485 അടിയാണ്. വൃഷ്ടി പ്രദേശത്ത് ഇപ്പോഴും മഴ തുടരുന്നതിനാല്‍ റിസര്‍വോയറില്‍ ജലനിരപ്പ് ഉയര്‍ന്ന് ഏറ്റവും കൂടിയ ജലനിരപ്പായ 2487 അടി എത്താന്‍ സാധ്യത ഉള്ളതിനാലാണ് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്.
ഷട്ടര്‍ ഒരു അടി വീതം തുറക്കാന്‍ അനുമതി നല്‍കണം എന്ന കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അപേക്ഷയെ തുടര്‍ന്നാണ് ജില്ലാ കളക്ടറുടെ ഇപ്പോഴത്തെ ഉത്തരവ്.