പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത് അപകട സ്ഥലത്ത് നിന്ന് ലഭിച്ച കാറിന്റെ റിയര്‍വ്യൂ മിററിന്റെയും വീല്‍കപ്പിന്റെയും അവശിഷ്ടങ്ങള്‍ ; പാ​വ​ണ്ടൂ​രി​ൽ ബൈ​ക്ക് യാ​ത്രി​ക​നെ ഇ​ടി​ച്ച് നി​ർ​ത്താ​തെ പോ​യ കാ​ർ ഡ്രൈ​വ​റെ പി​ടി​കൂ​ടി

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, January 21, 2021

കാ​ക്കൂ​ർ:  പാ​വ​ണ്ടൂ​രി​ൽ ബൈ​ക്ക് യാ​ത്രി​ക​നെ ഇ​ടി​ച്ച് നി​ർ​ത്താ​തെ പോ​യ കാ​ർ ഡ്രൈ​വ​റെ കാ​ക്കൂ​ർ പൊ​ലീ​സ്​ പി​ടി​കൂ​ടി. ഈ​ന്താ​ട് പ​നോ​ളി ഇ​ർ​ഫാ​ൻ ഷാ​യാ​ണ് (19) പി​ടി​യി​ലാ​യ​ത്.

ഇയാൾ ​കു​ടും​ബ സ​മേ​തം കാ​റി​ൽ ചീ​ക്കി​ലോ​ട് നി​ന്ന്​ വീ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ൾ കാ​ക്കൂ​രി​ൽ​നി​ന്നും ബൈ​ക്കി​ൽ വ​രു​ക​യാ​യി​രു​ന്ന കൊ​ള​ത്തൂ​ർ സ്വ​ദേ​ശി​യാ​യ മേ​ലേ എ​റ​ശ്ശേ​രി അ​രു​ണി​നെ (26) ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രാ​ണ് അ​രു​ണി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി അ​രു​ൺ മ​രി​ച്ചു. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് കി​ട്ടി​യ കാറിന്റെ റി​യ​ർ​വ്യൂ മി​റ​റിന്റെ​യും വീ​ൽ ക​പ്പിന്റെ​യും അ​വ​ശി​ഷ്​​ട​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് കാ​ർ ക​ണ്ടെ​ത്താ​നും ഡ്രൈ​വ​റെ പി​ടി​കൂ​ടാ​നും സ​ഹാ​യി​ച്ച​ത്.

 

×