കുവൈറ്റ് : ചായങ്ങളുടെ വര്‍ണ പ്രപഞ്ചം സൃഷ്ട്ടിച്ചു കൊണ്ട് ഒരു ശിശു ദിനാഘോഷം കൂടി കുവൈറ്റില്‍ ചരിത്രം കുറിക്കുന്നു. ജി. സി. സി. യിലെ തന്നെ ഏറ്റവും വലിയ ചിത്രരചനാ മത്സരമായ 'നിറം-2019' നവംബര്‍ 15-ന് വെള്ളിയാഴ്ച ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ ഉച്ചയ്ക്കു ശേഷം രണ്ടു മണിക്ക് ആരംഭിക്കും. മത്സരാര്‍ത്ഥികള്‍ അന്നേ ദിവസം ഉച്ചക്കു ശേഷം ഒരു മണിക്ക് രെജിസ്‌ട്രേഷന്‍ കൗണ്ടറില്‍ ഹാജരായി ചെസ്റ്റ് നമ്പര്‍ കൈപ്പറ്റേണ്ടതാണ്.
പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ 130 -)൦ ജന്മദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യന് ്‌സ്‌കൂള് കുട്ടികള്‍ക്കായി അമേരിക്കന്‍ ടൂറിസ്റ്റര്‍റുമായി സഹകരിച്ചാണ് കല (ആര്‍ട്ട്) കുവൈറ്റ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഡ്രോയിംഗിലും പെയിന്റിംഗിലുമായി എല്‍കെജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ നാല്ഗ്രൂപ്പുകളിലായാണ് മത്സരം.
ചിത്രരചന കൂടാതെ, ഏഴാം ക്ലാസ്മുതല്‍ പന്ത്രണ്ടാം ക്ല്ാസ് വരെയുള്ള കുട്ടികള്‍ക്കായി ക്ലേസ്‌കള്‍ച്ചര്‍ മത്സരവും, രക്ഷിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും പങ്കെടുക്കാവുന്ന ഓപ്പണ്‍ ക്യാന്‍വാസ് പെയിന്റിംഗും ഒരുക്കിയിട്ടുണ്ട്. ഓപ്പണ്‍ ക്യാന്‍വാസ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും സമ്മാനം നേടാന്‍ അവസരം ഉണ്ട്.
ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടും മൂന്നും സമ്മാനങ്ങള്‍ക്കു പുറമെ 50 പേരക്ക് മെറിറ്റ് പ്രൈസും 10ശതമാനം പേര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഓണ്‍ലൈന്‍ റെജിസ്‌ട്രേഷന്‍ നവംബര്‍12-ആം തിയ്യതി വരെ www.kalakuwait.net എന്ന വെബ്‌സൈറ്റിലൂടെ ചെയ്യാവുന്നതാണ്.
ഓണ്‍സ്‌പോര്‍ട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കുന്നതാണ് എന്ന് രജിസ്‌ട്രേഷന്‍ കണ്‍വീനര്‍ സുനില്‍ കുമാര് അറിയിച്ചു. പരിപാടിയുടെ വിജയത്തിനും കുരുന്നു പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഏവരുടെയും സഹകരണവും സാന്നിധ്യവും ഉണ്ടായിരിക്കണമെന്ന് പ്രസിഡന്റ് മുകേഷ് , പി, ജനറല്‍ സെക്രട്ടറി ശിവകുമാര്‍ , ജനറല്‍ കണ്‍വീനര്‍ ജയ്‌സണ്‍ ജോസഫ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു