/sathyam/media/post_attachments/JQtrLsw0yFf5FjvIWN88.jpg)
കൊച്ചി : ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ വിശ്വസിക്കരുതെന്ന് കലാഭവൻ ഷാജോൺ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. താനും കുടുംബവും കോൺഗ്രസിൽ ചേർന്നുവെന്ന പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ചാണ് താരം നിലപാട് വ്യക്തമാക്കിയത്.
നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുപാട് സിനിമാ പ്രവർത്തകർ ഇത്തവണ മത്സരരംഗത്തുണ്ട്. നടൻ ഗണേഷ് കുമാർ പാരമ്ബര്യമായി രാഷ്ട്രീയക്കാരനും അതുപോലെ സിനിമയിലും സജീവമാണ്. മുകേഷ് കൊല്ലത്ത് സിപിഎം സ്ഥാനാർത്ഥിയാണ്. ജഗദീഷ് കോൺഗ്രസിനുവേണ്ടിയും, ഭീമൻ രഘു ബിജെപിക്ക് വേണ്ടിയും മത്സരരംഗത്ത് നിന്നവരാണ്. നടൻ കൃഷ്ണകുമാറും, ധർമ്മജൻ ബോൾഗാട്ടി എന്നീ നടന്മാരും രാഷ്ട്രീയത്തിൽ സജീവമായിട്ടുണ്ട്.
ധർമ്മജന് വോട്ട് ചോദിച്ച് രമേശ് പിഷാരടിയും തെസ്നി ഖാനുമടക്കമുള്ളവർ പ്രചരണത്തിനിറങ്ങിയിരുന്നു. പത്തനാപുരത്ത് ഗണേഷ് കുമാറിന് വോട്ട് ചോദിച്ച് മോഹൻലാലും എത്തിയിരുന്നു. ഇതിനിടയിലാണ് കലാഭവൻ ഷാജോണും കുടുംബവും കോൺഗ്രസിൽ ചേർന്നുവെന്ന വാർത്ത പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഷാജോൺ തന്നെ നേരിട്ടെത്തിയത്.