കളമശ്ശേരിയില്‍ പതിനേഴുകാരനെ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് ഏഴ് പേര്‍ക്കെതിരെ കേസെടുത്തു

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, January 24, 2021

കൊച്ചി: കളമശ്ശേരിയില്‍ പതിനേഴുകാരനെ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് ഏഴ് പേര്‍ക്കെതിരെ കേസെടുത്തു. ആറ് പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. നാല് പേരെ കഴിഞ്ഞ ദിവസം പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

ഇവരുടെ മൊഴിയില്‍ നിന്നാണ് പതിനെട്ടുകാരനായ അഖില്‍ വര്‍ഗീസിനെപ്പറ്റിയുള്ള വിവരം പൊലീസിന് ലഭിച്ചത്. ഇയാളായിരുന്നു മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്.

ലഹരി ഉപയോഗം വീട്ടിലറിയിച്ചതിന്റെ പ്രതികാരമായിട്ടാണ് പതിനേഴുകാരനെ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ചത്. കുട്ടി ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

×