കളമശ്ശേരിയില്‍ പതിനേഴുകാരനെ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, January 22, 2021

കളമശ്ശേരി: കളമശ്ശേരിയില്‍ പതിനേഴുകാരനെ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ചേര്‍ന്നാണ് പതിനേഴുകാരനെ മര്‍ദ്ദിച്ചത്. നിയമ നടപടി തുടങ്ങിയതായി കളമശ്ശേരി പൊലീസ് അറിയിച്ചു.

×