New Update
കൊല്ലം : കളമശ്ശേരി മോഡലില്‍ കൊല്ലത്തും കുട്ടികള്‍ക്ക് കൂട്ടുകാരുടെ ക്രൂര മര്‍ദ്ദനം. 13 ഉം 14 ഉം വയസ്സുള്ള കുട്ടികളെയാണ് കൂട്ടുകാര്‍ മര്‍ദ്ദിച്ചത്. കളിയാക്കിയത് ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണം.
Advertisment
കരിക്കോട് സ്വദേശികളായ കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. കരിങ്കല്‍ ഉള്‍പ്പെടെ ഉപയോഗിച്ച് മര്‍ദ്ദിച്ചതായി കുട്ടികള്‍ പറഞ്ഞു. മര്‍ദ്ദിക്കുന്നവരും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്.
എട്ടാം ക്ലാസ്സിലും ഒമ്പതാം ക്ലാസ്സിലും പഠിക്കുന്ന കുട്ടികള്‍ക്കാണ് ക്രൂരമര്ദ്ദമേറ്റത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മർദ്ദനമേറ്റ കുട്ടികളും മർദ്ദിച്ചവരും പ്രായപൂർത്തിയാകാത്തവരാണ്. അതിനാൽ ജുവനൈൽ ജസ്റ്റിസ് പ്രകാരമുള്ള നടപടികൾ സ്വീകരിച്ചേക്കും.