Advertisment

സദ്യയ്ക്ക് തയ്യാറാക്കാം അടിപൊളി നേന്ത്രപ്പഴം കാളന്‍

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

വേണ്ടത്..

1. നേന്ത്രപ്പഴം - ഒന്നോ രണ്ടോ (നിങ്ങളുടെ ഇഷ്ടംപോലെ)

2. കുരുമുളകു പൊടി

3. ഉപ്പ്, മഞ്ഞള്‍

4. പച്ച മുളക്

5. തേങ്ങ

6. പുളിയുള്ള തൈര് - കാല്‍ ലിറ്റര്‍

7. കടുകും. മുളകും, കറിവേപ്പിലയും, വറവിടാന്‍

ഒരു നേന്ത്രപ്പഴം, അധികം വലുതല്ലാതെ മുറിക്കുക. അതില്‍, അര ടീസ്പൂണ്‍ കുരുമുളകുപൊടിയും, ഉപ്പും, മഞ്ഞളും ഇട്ട് വേവിക്കുക. വേവാനുള്ള വെള്ളമേ വേണ്ടൂ കേട്ടോ... വെന്തുകഴിഞ്ഞാല്‍ വെള്ളമില്ലെങ്കില്‍ അത്രയും നല്ലത്.

അധികം പഴുത്തതല്ലെങ്കില്‍ സ്പൂണ്‍ കൊണ്ട് ഒന്ന് ഉടയ്ക്കുക. അരമുറി തേങ്ങ ചിരവി, രണ്ട് പച്ചമുളകും, കുറച്ച് ജീരകവും (അര ടീസ്പൂണ്‍) ചേർത്ത് നന്നായി അരയ്ക്കുക. വെള്ളത്തിനു പകരം, മോരും വെള്ളം ചേർത്ത് അരച്ചാല്‍ നല്ലത്.. അരച്ചത്, വെന്ത കഷണങ്ങളില്‍ ചേർക്കുക. നന്നായി തിളച്ച് യോജിച്ച ശേഷം, തൈര് ചേർത്ത് വാങ്ങിവെച്ച് വറവിടുക. തൈരിനു പകരം മോരായാലും കുഴപ്പമില്ല. പക്ഷേ വെള്ളമൊഴിച്ചത് ആവരുത്. എരിവ്, നിങ്ങളുടെ അളവിന് കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യുക..

kalan
Advertisment