New Update
ലോസ് ആഞ്ചലസ്: വടക്കന്‍ കലിഫോര്‍ണിയയില്‍ കാട്ടുതീയ്ക്ക് ഇരയായവര്‍ക്ക് 1350 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് പ്രമുഖ ഊര്‍ജ കമ്പനി പസഫിക് ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് (പിജി ആന്‍ഡ് ഇ).
Advertisment
കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ ഒട്ടനവധി കാട്ടുതീകള്‍ക്കു കാരണം കമ്പനിയാണെന്ന് കണ്ടെത്തിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചത്.
2018ല്‍ 85 പേര് കൊല്ലപ്പെട്ട കാട്ടുതീ ഇവരുടെ വൈദ്യുതി വിതരണ ലൈനുകളില്‍നിന്ന് പടര്‍ന്നതാണ്. കമ്പനി നേരത്തേ പാപ്പരായിരുന്നു. വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്നതിനു മുന്നോടിയായിട്ടാണ് ഇത്രയും വലിയ തുക ഇരകള്‍ക്കു നല്കാന് ധാരണയിലെത്തിയത്.