New Update
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചതിന് കല്ലട ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരിലേക്ക് പോയ കല്ലട ബസിന്റെ ഡ്രൈവറാണ് പിടിയിലായത്. കഴക്കൂട്ടത്ത് വച്ച് ഒരു കാറില്‍ ബസ് ഇടിച്ചിരുന്നു.
Advertisment
ഇതേതുടര്‍ന്ന് പൊലീസ് എത്തിയപ്പോളാണ് ഡ്രൈവര്‍ മദ്യപിച്ചെന്ന് കണ്ടെത്തിയത്. പരിശോധനയില്‍ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.