കൽപ്പന ചൗളയ്ക്ക് അമേരിക്കൻ എയർ സ്‌പേസ് കമ്പനിയുടെ ആദരം !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

അമേരിക്കൻ എയർ സ്‌പേസ് കമ്പനിയായ Northrop Grumman തങ്ങളുടെ അടുത്ത സ്‌പേസ് ഷിപ്പിന് 'S.S കൽപ്പന ചൗള' എന്നാണ് പേരിട്ടിരിക്കുന്നത്.

Advertisment

S.S കൽപ്പന ചൗള എന്ന റീ സപ്ലൈ ഷിപ്പ് ( പലതവണ ഉപയോഗിക്കാവുന്നത് ) സെപ്റ്റംബർ 29 ന് 3629 കിലോഗ്രാം സാധനസാമഗ്രികളുമായി അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രയാകുകയാണ്.

1997 ൽ അമേരിക്കൻ ബഹിരാകാശപേടകമായ കൊളംബിയയിൽ അന്തരീക്ഷത്തിലേക്ക് കുതിച്ചുയർന്ന ആദ്യ ഇന്ത്യൻ വനിതയായിരുന്നു കൽപ്പന ചൗള. 2003 ഫെബ്രുവരി 1 ന് തൻ്റെ 40 -മത്തെ വയസ്സിൽ മറ്റൊരു കൊളംബിയ ദൗത്യത്തിൽ ഒപ്പമുണ്ടായിരുന്ന 6 സഹയാത്രികർക്കൊപ്പം മടക്കയാത്രയിൽ ഭൗമാന്തരീക്ഷത്തിലേക്ക് കടക്കവേ പേടകം തകർന്ന് കൊല്ലപ്പെടുകയായിരുന്നു.

kalpana choula
Advertisment