കല്യാണ്‍ ജ്വല്ലേഴ്സിനെതിരെ വ്യാജവാര്‍ത്ത : സംവിധായകന്‍ ശ്രീകുമാര്‍ മേനോനും യൂട്യൂബ് ചാനല്‍ ഉടമയ്ക്കുമെതിരെ കല്യാണ്‍ പരാതി നല്‍കി

New Update

publive-image

തൃശൂര്‍ : കല്യാണ്‍ ജ്വല്ലേഴ്സിനെതിരെ വ്യാജവാര്‍ത്ത ചമച്ച സംഭവത്തില്‍ ഗ്രൂപ്പിന്‍റെ മുന്‍ പരസ്യ ചിത്ര സംവിധായകനും ഒടിയന്‍ സംവിധായകനുമായ ശ്രീകുമാര്‍ മേനോനും യൂട്യൂബ് ചാനല്‍ ഉടമയ്ക്കുമെതിരെ പരാതി.

Advertisment

കല്യാണ്‍ ജ്വല്ലേഴ്സ് ഇന്ത്യാ ലിമിറ്റഡ് എന്ന സ്ഥാപനം മതിയായ രേഖകള്‍ ഇല്ലാതെ എസ് ബി ഐ ബാങ്കില്‍ നിന്നും 10000 കോടി രൂപ വായ്പ എടുത്തിട്ടുണ്ടെന്നും ഈടായി അസെറ്റുകള്‍ ഒന്നും ബാങ്കില്‍ സമര്‍പ്പിച്ചില്ലെന്നുമായിരുന്നു വാര്‍ത്തയുടെ ഉള്ളടക്ക൦.

എന്നാല്‍ വാര്‍ത്തയില്‍ പറയുന്ന എല്ലാ കാര്യങ്ങളും പൂര്‍ണ്ണമായും വാസ്തവ വിരുദ്ധമാണെന്നും വ്യാജവാര്‍ത്തയുടെ പേരില്‍ കമ്പനിക്ക് ബിസിനസ് നഷ്ടം ഉണ്ടായിട്ടുണ്ടെന്നും കാണിച്ചാണ് പരാതി . കല്യാണ്‍ ജ്വല്ലേഴ്സിനുവേണ്ടി ചീഫ് ജനറല്‍ മാനേജര്‍ ഷൈജു കെടിയാണ് ഇന്ന് വൈകിട്ട് തൃശൂര്‍ വെസ്റ്റ്‌ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുള്ളത്.

കല്യാണ്‍ ജ്വല്ലേഴ്സിനു വായ്പ തിരിച്ചടക്കാനുള്ള കഴിവില്ലെന്നും അതിനാല്‍ കമ്പനിയുടെ വിവിധ സ്കീമുകളില്‍ പണം നിക്ഷേപിച്ചിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് പണം തിരികെ വാങ്ങണമെന്നും ഇവര്‍ പ്രചരണം നടത്തിയെന്ന് പരാതിയില്‍ പറയുന്നു.

മുന്‍പ് കല്യാണ്‍ ജ്വല്ലേഴ്സിന്‍റെ പരസ്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ശ്രീകുമാര്‍ മേനോന് പിന്നീട് കമ്പനി പരസ്യ കരാര്‍ പുതുക്കി നല്കിയില്ലെന്നത് അദ്ദേഹത്തിനു കമ്പനിയോട് വിരോധമുണ്ടാകാന്‍ കാരണമായെന്നു പരാതിയില്‍ പറയുന്നുണ്ട്.

sreekumar menon kalyan
Advertisment