/sathyam/media/post_attachments/daghUdkKgs5UsxdPY4xS.jpg)
ന്യൂഡൽഹി/ കല്യാണിയുടെ പ്രണയപ്പകയാണ് സിപ്പി സിദ്ദുവിന്റെ കൊലയിലേക്ക് എത്തിച്ചതെന്ന് സി ബി ഐ. ദേശീയ ഷൂട്ടിങ് താരം സുഖ്മാൻപ്രീത് സിങ് എന്ന സിപ്പി സിദ്ദു (35) വെടിയേറ്റു കൊല്ലപ്പെട്ട കേസിൽ ഹിമാചൽപ്രദേശ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് സബീന സിങ്ങിന്റെ മകൾ കല്യാണി സിങ്ങിനെ സിബിഐ അറസ്റ്റ് ചെയ്തതോടെയാണ് വിളിച്ചു വരുത്തി എന്തിനു സിദ്ദുവിനെ എന്തിനു ചുട്ടു കൊന്നു എന്നതിന്റെ പിന്നാമ്പുറക്കഥകൾ പുറത്ത് വരുന്നത്.
ഹൈക്കോടതി ജഡ്ജിയുടെ കൊച്ചുമകനായിരുന്ന സിപ്പി സിദ്ദുവിന്റെ കൊലയിൽ ആറു വർഷത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിൽ പ്രതിയിലേക്ക് എത്തുന്ന വാതിൽ തുറന്ന സി ബി ഐ ക്ക് അഭിമാനിക്കാം.
ഹിമാചൽപ്രദേശ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് സബീന സിങ്ങിന്റെ മകൾ കല്യാണി സിങ്ങ് മറ്റൊരാളുടെ കൂടി സഹായത്തോടെ നിറതോക്കിൽ നിന്ന് വെടിയുതിർത്തത് സിദ്ദുവിനോടുള്ള പ്രണയപ്പക തീർക്കുകയായിരുന്നു. 7 വർഷം മുൻപ് നടന്ന കൊലപാതകക്കേസിൽ സിബിഐ ഓഫിസിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത് കല്യാണിയെ 4 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു.
പഞ്ചാബ്–ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എസ്.എസ്.സിദ്ദുവിന്റെ കൊച്ചുമകൻ സുഖ്മാൻപ്രീത് സിങ് എന്ന സിപ്പി സിദ്ദു 2015 സെപ്റ്റംബർ 20ന് ആണ് കൊല്ലപ്പെടുന്നത്. 21നു ചണ്ഡിഗഡിലെ ഒരു പാർക്കിൽ 5 വെടിയുണ്ടകളേറ്റ നിലയിൽ ആണ് മൃതദേഹം കണ്ടെത്തുന്നത്. സിദ്ദുവിനെ വെടിവച്ചുകൊന്ന ആൾക്കൊപ്പം ഒരു സ്ത്രീ ഉണ്ടായിരുന്നു എന്ന കണ്ടെത്തലാണ് കല്യാണിയിൽ വരെ എത്തുന്നത്.
കല്യാണി സിങ്ങും സിപ്പി സിദ്ദുവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തിയിരിക്കുന്നത്. സിദ്ദുവിനെ വിവാഹം ചെയ്യാൻ കല്യാണി അതിയായി ആഗ്രഹിച്ചിരുന്നു. അതേസമയം കല്യാണിയുമായുള്ള ബന്ധം സിദ്ദുവിന്റെ മാതാപിതാക്കൾ ഇഷ്ടപ്പെട്ടില്ല. ഇവരുടെ ബന്ധത്തിൽ ഉലച്ചിലുണ്ടായതോടെ കല്യാണിക്ക് സിദ്ദുവിനോടു പക ഉണ്ടാവുകയായിരുന്നു. ഇതിനിടെ കല്യാണിയുടെ ചില സ്വകാര്യ ഫോട്ടോകൾ സിദ്ദു, അവളുടെ മാതാപിതാക്കൾക്ക് അയച്ചുകൊടുത്തത് കല്യാണിയുടെ പക കൂടാൻ വഴിയൊരുക്കി.
2015 സെപ്റ്റംബർ 18ന് മറ്റു ചിലരുടെ മൊബൈൽ ഫോണുകൾ വഴി സിദ്ദുവിനെ ബന്ധപ്പെടുന്ന കല്യാണി, ചണ്ഡിഗഡിലെ സെക്ടർ 27 ലെ ഒരു പാർക്കിൽ വച്ച് കൂടിക്കാഴ്ചക്കായി സിദ്ദുവിനെവിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് സെബ്റ്റംബർ 18നും 20നും ഇടയിൽ ഇരുവരും പാർക്കിൽവച്ച് കണ്ടു. സിദ്ദു കൊല്ലപ്പെട്ട സംപ്റ്റംബർ 20ന് വൈകുന്നേരം അയാൾക്കൊപ്പം കല്യാണിയും ഉണ്ടായിരുന്നതിനു തെളിവുണ്ടെന്ന് സിബിഐ പറയുന്നു. അജ്ഞാതനായ അക്രമിയും കല്യാണി സിങ്ങും ചേർന്ന് സിപ്പി സിദ്ദുവിനെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് തുടരന്വേഷണത്തിൽ തെളിയുകയായിരുന്നു. സിദ്ദുവിനെതിരെ വെടിയുതിർത്ത ശേഷം ഇരുവരും സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
ദേശീയ ഷൂട്ടിങ് താരമായിരുന്ന സിപ്പി സിദ്ദു, ഒളിംപിക് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയ്‌ക്കൊപ്പം 2001ൽ പഞ്ചാബ് ദേശീയ ഗെയിംസിൽ ടീം ഇനത്തിൽ സ്വർണം നേടിയിരുന്നു. 15 വർഷത്തോളം ഷൂട്ടിങ് മത്സരങ്ങളിൽ സജീവമായിരുന്ന സിപ്പി, ഇന്ത്യൻ പാരാലിംപിക് കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us