മലയാള സിനിമ

കാരവനെയും കൂട്ടുകാരെയും ‘മിസ്സ്‌’ ചെയ്യുന്നു എന്ന് കല്യാണി പ്രിയൻ

ഫിലിം ഡസ്ക്
Wednesday, June 16, 2021

‘ഒരിക്കലും കരുതിയിരുന്നില്ല, കാരവനിൽ ഇങ്ങനെയിരിക്കുന്നതൊക്കെ ‘മിസ്സ്‌’ ചെയ്യും എന്ന്,’ കല്യാണി പ്രിയദർശൻ .

നടൻ പ്രണവ് മോഹൻലാൽ, നിർമ്മാതാവ് വിശാഖ് സുബ്രമണ്യം എന്നിവർക്കൊപ്പമുള്ള ഒരു ചിത്രം പങ്കു വച്ച് കൊണ്ടാണ് താരം ഇങ്ങനെ പറഞ്ഞത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ എന്ന ചിത്രത്തിലാണ് ഇവർ മൂവരും ഒന്നിച്ചു പ്രവർത്തിക്കുന്നത്.

ഇതിനൊപ്പം മറ്റൊരു ചിത്രവും കല്യാണി തന്റെ ഇൻസ്റ്റ സ്റ്റോറിയിൽ ചേർത്തിട്ടുണ്ട്. ‘മറ്റു മനുഷ്യരെ കാണുന്നതും ‘മിസ്സ്‌’ ചെയ്യുന്നു എന്നാണു കല്യാണി അതിനു നൽകിയിരിക്കുന്ന ക്യാപ്ഷൻ.

×