New Update
/sathyam/media/post_attachments/4Fw9NP5yF2o0rdwThCPy.jpeg)
ചെന്നൈ: കോവിഡ് വാക്സിന്‍ വിതരണത്തിനെത്തിയാല്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കമല്‍ഹാസന്‍.
Advertisment
ഇതുവരെ പുറത്തിറങ്ങാത്ത വാക്‌സിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് കമല്‍ ഹാസന്‍ വിമര്‍ശിച്ചു. ജീവന്‍ രക്ഷിക്കാനുള്ള മരുന്നാണ് വാക്‌സിന്‍, അത് വെറുതെ പറയാനുള്ളതല്ലെന്ന് കമല്‍ പറയുന്നു.
ജനങ്ങളുടെ ദാരിദ്ര്യവുമായി കളിക്കുന്നത് നിങ്ങള്‍ക്ക് പതിവാണ്. എന്നാല്‍ അവരുടെ ജീവിതവുമായി കളിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെട്ടാല്‍ നിങ്ങളുടെ രാഷ്ട്രീയ ജീവിതം അവര്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us