ഇത് അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിനിര്‍ത്തി ഒരുമിച്ച് നില്‍ക്കേണ്ട സമയം; ജനനന്മയ്ക്കായി രജനീകാന്തുമായി ഒന്നിക്കാന്‍ തയ്യാറാണെന്ന് കമല്‍ഹാസന്‍; തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കങ്ങള്‍

New Update

publive-image

ചെന്നൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് നടക്കുന്നത് നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍. ജനങ്ങളുടെ നന്മയ്ക്കായി രജനികാന്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമല്‍ഹാസന്‍.

Advertisment

അഭിപ്രായവ്യത്യാസം മാറ്റിനിര്‍ത്തി ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് രജനീകാന്താണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

അസദുദ്ദീന്‍ ഒവൈസി കമല്‍ഹാസനുമായി ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനിടെയാണ് രജനികാന്തുമായി പ്രവര്‍ത്തിക്കാനുള്ള താത്പര്യം കമല്‍ഹാസന്‍ പ്രകടിപ്പിച്ചിരിക്കുന്നത്.

Advertisment