തെരെഞ്ഞെടുപ്പ് പരാജയം: കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയില്‍ കൂട്ടരാജി; മൂന്ന് പേർ കൂടി പാർട്ടി വിട്ടു

ന്യൂസ് ബ്യൂറോ, ചെന്നൈ
Friday, May 14, 2021

ചെന്നൈ: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയിൽ നിന്ന് കൂട്ടരാജി. മുൻമലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ സന്തോഷ് ബാബു അടക്കം മൂന്ന് പേർ കൂടി പാർട്ടിയിൽ നിന്ന് രാജിവച്ചു.

മത്സരിച്ച ഒരു മണ്ഡലത്തില്‍ പോലും വിജയിക്കാനാകാത്ത സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വിമത സ്വരങ്ങള്‍ ഉയ‍ര്‍ന്നിരുന്നു. കോയമ്പത്തൂർ സൗത്തില്‍ മത്സരിച്ച കമല്‍ ബിജെപിയുടെ വാനതി ശ്രീനിവാസനോടാണ് 1500 വോട്ടുകള്‍ക്ക് പരാജയപ്പെട്ടത്.

×