ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം കമല്‍ ഹാസന്റെ മക്കള്‍ നീതി മയത്തിന്റെ വൈസ് പ്രസിഡന്റായ ആര്‍ മഹേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. വ്യാഴാഴ്ച്ചയോടെയായിരുന്നു രാജി. പാര്‍ട്ടിയില്‍ ജനാധിപത്യ മൂല്യങ്ങളുടെ കുറവുണ്ടെന്ന് പറഞ്ഞായിരുന്നു രാജി. സംഭവത്തില്‍ കമല്‍ ഹാസന്‍ മഹേന്ദ്രനെ വിശ്വാസ വഞ്ചകന്‍ എന്ന് വിളിച്ചു.
/sathyam/media/post_attachments/vJHFJ2uoUGFgLEdaSLSe.jpeg)
മഹേന്ദ്രന്‍ എന്തായാലും പാര്‍ട്ടിക്ക് ചേരാത്ത വ്യക്തിയായിരുന്നു. മക്കള്‍ നീതി മയത്തില്‍ നിന്നും ഒരു കള പോയതില്‍ തനിക്ക് സന്തോഷമുണ്ടെന്നും കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 234 സീറ്റുകളില്‍ ഒരെണ്ണം പോലും ജയിക്കാന്‍ കഴിയാത്തതില്‍ ആറ് പ്രധാന നേതാക്കള്‍ നേരത്തെ രാജി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഹേന്ദ്രന്റെ രാജി.
പാര്‍ട്ടിയുടെ പ്രധാന ഉപദേഷ്ടാക്കളെ കമല്‍ ഹാസന്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിയെ നയിക്കുന്ന അദ്ദേഹത്തിന്റെ രീതി ഒട്ടും ശരിയല്ല. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന സ്ട്രാറ്റജിയാണ് പാര്‍ട്ടി സ്വീകരിച്ചത്. അത് ജനാധിപത്യ വിരുദ്ധമാണ്. തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തില്‍ മാറ്റമുണ്ടാവും എന്ന വിശ്വാസത്തിലാണ് നിരവധി പേര്‍ ഒപ്പം നിന്ന് പ്രവര്‍ത്തിച്ചത്.
എന്നാല്‍ കഴിഞ്ഞ മാസത്തോടെ മനസിലായി കമലിന്റെ രീതിയില്‍ മാറ്റമില്ലെന്ന്. പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് മീറ്റിങ്ങില്‍ ആയുധ ധാരിയായാണ് താന്‍ രാജി സമര്‍പ്പിക്കാനെത്തിയതെന്നും മഹേന്ദ്രന്‍ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us