യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രംപിന്റെ മുഖ്യ എതിരാളിയായ ഇന്ത്യന്‍ വംശജ കമല ഹാരിസ് പിന്മാറി, പിന്മാറ്റം പ്രചാരണത്തിന് പണമില്ലാത്തതിനാല്‍

New Update

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇന്ത്യന്‍ വംശജ കമല ഹാരിസ് പിന്‍മാറി. തെരഞ്ഞെടുപ്പ് ചെലവിന് ഫണ്ട് ഇല്ലാത്തതിനാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുകയാണെന്ന് കമല ഹാരിസ് അറിയിച്ചു. നന്നായി ആലോചിച്ചശേഷമാണ് പിന്‍മാറാന്‍ തീരുമാനിച്ചതെന്നും ജീവിതത്തിലെ ഏറ്റവും കടുത്ത തീരുമാനമാണിതെന്നും കമല പറഞ്ഞു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതില്‍ ദുഖമുണ്ടെന്നും ഡെമോക്രാറ്റ് നേതാക്കള്‍ക്കയച്ച കത്തില്‍ കമല പറഞ്ഞു.

Advertisment

publive-image

നിലവില്‍ സെനറ്ററും കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലുമായ കമല ഹാരിസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ആദ്യ ഡെമോക്രാറ്റ് പ്രതിനിധിയാണ്. കാലിഫോര്‍ണിയയില്‍നിന്ന് ആദ്യമായി സെനറ്റിലെത്തുന്ന കറുത്ത വംശജയായി കമല 2016-ല്‍ ചരിത്രം കുറിച്ചിരുന്നു. ഇന്ത്യയില്‍നിന്നും ജമൈക്കയില്‍നിന്നും കുടിയേറിയ മാതാപിതാക്കള്‍ക്ക് പിറന്ന 54- കാരിയായ കമല യു.എസില്‍ ഏറെ ജനപിന്തുണയുള്ള നേതാവാണ്. ട്രംപിന്റെ നോമിനികളായ ബ്രെറ്റ് കവനോ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ കുടത്ത വിമര്‍ശനമുയര്‍ത്തുന്ന ഡെമോക്രാറ്റ് നേതാവാണ് കമല.
അതേസമയം, കമലയുടെ പിന്‍മാറ്റത്തെ പരിഹസിച്ച് യുഎസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ''വളരെ മോശം. ഞങ്ങള്‍ക്ക് താങ്കളെ മിസ് ചെയ്യും കമല''- എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. മുന്‍ കാമ്പയിന്‍ മാനേജര്‍ കോറി ലെവന്‍ഡോവ്‌സ്‌കിയാണ് കമല ഹാരിസ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചത് ട്വീറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇതിന് മറുപടിയായാണ് ട്രംപിന്റെ പരിാഹസം.

us news us latest
Advertisment