New Update
/sathyam/media/post_attachments/UjyQeITpRXCBdHEu7Hie.jpg)
വാഷിങ്ടണ്‍: കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് എല്ലാ സഹായവും നല്‍കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ ഹൃദയഭേദകമാണെന്നും ഉറ്റവര്‍ നഷ്ടമായവരുടെ വേദനയ്‌ക്കൊപ്പമാണ് താനെന്നും അവര്‍ വ്യക്തമാക്കി.
Advertisment
ആദ്യ ഘട്ടത്തില്‍ അമേരിക്ക ബുദ്ധിമുട്ടിയപ്പോള്‍ ഇന്ത്യ സഹായിച്ചു. ഇപ്പോള്‍ ഇന്ത്യയെ അമേരിക്ക സഹായിക്കും. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് വേഗത്തില്‍ വാക്‌സിന്‍ ലഭിക്കാന്‍ പേറ്റന്റ് ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കും. ഓക്‌സിജന്‍, മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ കൂടുതലായി എത്തിക്കുമെന്നും കമല ഹാരിസ് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us