മുസ്‌ലിം പ്രവേശനം, ഡാക്കാ പ്രോഗ്രാം എന്നിവ 100 ദിവസത്തിനകം പുനസ്ഥാപിക്കുമെന്ന് കമല ഹാരിസ്

New Update

വാഷിങ്ടന്‍ : അധികാരം ഏറ്റെടുത്ത് 100 ദിവസത്തിനകം ട്രംപ് ഭരണകൂടം നടപ്പിലാക്കിയ, മുസ്!ലിം പ്രവേശന നിരോധന നിയമം, ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍ (ഡാക്ക) പ്രോഗ്രാം റദ്ദാക്കല്‍, ഇമ്മിഗ്രേഷന്‍ റി ഫോം എന്നിവയെക്കുറിച്ചു ആവശ്യമായ നിയമനിര്‍മ്മാണ ഭേദഗതി ബില്‍ യുഎസ് കോണ്‍സില്‍ കൊണ്ടുവരുമെന്ന് നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് ഉറപ്പ് നല്‍കി.

Advertisment

publive-image

ഡിസംബര്‍ 8ന് നാഷണല്‍ പാര്‍ട്‌നര്‍ഷിപ്പ് ഫോര്‍ ന്യു അമേരിക്കന്‍സ് സംഘടന സംഘടിപ്പിച്ച വെര്‍ച്വല്‍ ഇമ്മിഗ്രേഷന്‍ ഇന്റിഗ്രേഷന്‍ കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുകയായിരുന്നു കമല ഹാരിസ്. കഴിഞ്ഞ നാലു വര്‍ഷം അനധികൃതമായി അമേരിക്കയിലെത്തിയ മാതാപിതാക്കളും കുട്ടികളും അനുഭവിച്ച കഷ്ടപ്പാടുകള്‍ ദയനീയമായിരുന്നുവെന്ന് കമല ചൂണ്ടിക്കാട്ടി. ട്രംപ് ഭരണകൂടം വളരെ നിര്‍ദയമായാണ് അവരോട് പെരുമാറിയതെന്നും അവര്‍ കുറ്റപ്പെടുത്തി.

കുട്ടികള്‍ക്ക് ഇവിടെ വിദ്യാഭ്യാസം നടത്തുന്നതിനോ, തൊഴില്‍ ചെയ്യുന്നതിനോ ഉള്ള അവകാശത്തിന്മേലാണ് ട്രംപ് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയത്. കുട്ടികളെ മാതാപിതാക്കളില്‍ നിന്നും അകറ്റുന്ന സ്ഥിതിയിലേക്ക് മാറുകയും ചെയ്തു.

2017 മുതല്‍ ട്രംപ് ഭരണകൂടം കുടിയേറ്റക്കാരുടെ വിവിധ വിഷയങ്ങളില്‍ 400 പോളിസി ചെയ്ഞ്ചസാണ് വരുത്തിയിരിക്കുന്നത്. അതുപോലെ ചില പ്രത്യേക മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവും ട്രംപ് ഇറക്കിയിരുന്നു. ഇതിനെല്ലാം ഒരു പരിഹാരം ഉണ്ടാക്കുന്നതിനു ബൈഡനും ഞാനും പ്രതിജ്ഞാ ബദ്ധമാണെന്നും കമല കൂട്ടിച്ചേര്‍ത്തു.

kamalaharis response
Advertisment