അഗ്നിഹോത്രി
Updated On
New Update
പേരാമംഗലം : എഴുത്തുകാരന്‍ കമല്‍.സി ചവറ തന്നെയും മകളെയും മതംമാറ്റത്തിന് നിര്‍ബന്ധിക്കുന്നെന്ന് രണ്ടാം ഭാര്യയും ആദിവാസിസ്ത്രീയുമായ യുവതി. മതംമാറ്റത്തിന് സമ്മതിക്കാത്തതിനെ ത്തുടര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായും യുവതി പോലീസില്‍ പരാതി നല്‍കി. കമല്‍സി തന്നെ ബലാത്സംഗം ചെയ്തിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു.
Advertisment
/sathyam/media/post_attachments/nB5FPSzEh7bBiRPyWko6.jpg)
ഒന്നുകില്‍ ഇസ്‌ലാമിലേക്ക് മതം മാറണമെന്നും അല്ലെങ്കില്‍ ഇസ്‌ലാം മതത്തില്‍പ്പെട്ട ഒരു സ്ത്രീയെ വിവാഹം കഴിക്കാന്‍ സമ്മതിക്കണമെന്നും ആവശ്യപ്പെട്ടാണ് കമല്‍സി പീഡിപ്പിക്കുന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു.
തൃശൂരിലെ വാടക വീട്ടിലെത്തി ഇയാള്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയാണെന്നും പീഡനം സഹിക്കവയ്യാതെ ആയിരിക്കുകയാണെന്നും യുവതിയും അമ്മയും പറയുന്നു. പേരാമംഗലം പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us