ചെന്നൈ: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്. യുവാക്കളില്‍ രാഷ്ട്രീയബോധമുണ്ടാകുന്നത് വളരെ നല്ല കാര്യമാണ്. തെറ്റുകണ്ടാല്‍ അവര്‍ ഭരണകൂടത്തെ ചോദ്യം ചെയ്യുന്നത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്.
എന്നാല്‍ ശബ്ദിക്കുന്നവരെ അടിച്ചമര്‍ത്തുന്നത് എന്ത് ജനാധിപത്യമാണ്. നമ്മുടെ ജനാധിപത്യം തീവ്രപരിചരണ വിഭാഗത്തിലാണ്. വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സാധിക്കാതെ വരുമ്പോഴുണ്ടായ ഭയത്തില്‍ നിന്ന് പിറവിയെടുത്തതാണ് ഈ അക്രമമെല്ലാം.
പൗരത്വ ഭേദഗതിക്കെതിരായ ശബ്ദം സംസ്ഥാനങ്ങള്‍ക്കും രാഷ്ട്രീയത്തിനും പാര്‍ട്ടികള്‍ക്കും അതീതമായി ഉയരണമെന്നും ഇത് ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നമല്ലെന്നും കമല്‍ പറഞ്ഞു.
ബില്ലിനെതിരേ മക്കള്‍ നീതി മയ്യം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.രാജ്യമൊട്ടാകെ പ്രതിഷേധം നടക്കുമ്പോള്‍ നിലപാട് പ്രഖ്യാപിക്കാത്ത തമിഴ്നാട് സര്‍ക്കാറിനെയും കമല്കുറ്റപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us