New Update
ചെന്നൈ: 75ാം പിറന്നാള്‍ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആശംസയുമായി നടന് കമല്ഹാസന്. രക്തക്കറയുള്ള ഷര്‍ട്ടുമായി പിണറായി വിജയന് അടിയന്തരാവസ്ഥക്കാലത്ത് നിയമസഭയില്‍ നടത്തിയ പ്രസംഗം അനുസ്മരിച്ചാണ് കമലിന്റെ ആശംസ.
Advertisment
അന്ന് രക്തക്കറയുള്ള ഷര്‍ട്ടുമായി സംസാരിച്ച് അദ്ദേഹം കൊടുങ്കാറ്റുയര്‍ത്തി. ഇപ്പോള്‍ രാജ്യത്തിന് മുന്നില്‍ അദ്ദേഹം കേരളത്തിന്റ അഭിമാനമുയര്‍ത്തി.
അതിര്‍ത്തികള്‍ തുറന്നിട്ടും ഞങ്ങളെ സഹോദരങ്ങള്‍ എന്നു വിളിച്ചും ഞങ്ങളുമായുള്ള ആത്മബന്ധം അദ്ദേഹം ഊട്ടിയുറപ്പിച്ചു. പിണറായി വിജയന് ജന്മദിനാശംസകള് കമല്ഹാസന് ട്വിറ്ററില്‍ കുറിച്ചു.