അന്ന്​ രക്​തക്കറയുള്ള ഷര്‍ട്ടുമായി സംസാരിച്ച്‌​ അദ്ദേഹം കൊടുങ്കാറ്റുയര്‍ത്തി. ഇപ്പോള്‍ രാജ്യത്തിന്​ മുന്നില്‍ അദ്ദേഹം കേരളത്തിന്‍റ അഭിമാനമുയര്‍ത്തി…പിണറായിക്ക്​ ജന്മദിനാശംസയുമായി കമല്‍ഹാസന്‍

ഫിലിം ഡസ്ക്
Sunday, May 24, 2020

ചെന്നൈ: 75ാം പിറന്നാള്‍ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്​ ആശംസയുമായി നടന്‍ കമല്‍ഹാസന്‍. രക്​തക്കറയുള്ള ഷര്‍ട്ടുമായി പിണറായി വിജയന്‍ അടിയന്തരാവസ്ഥക്കാലത്ത്​ നിയമസഭയില്‍ നടത്തിയ പ്രസംഗം അനുസ്​മരിച്ചാണ്​ കമലിന്‍റെ ആശംസ.

അന്ന്​ രക്​തക്കറയുള്ള ഷര്‍ട്ടുമായി സംസാരിച്ച്‌​ അദ്ദേഹം കൊടുങ്കാറ്റുയര്‍ത്തി. ഇപ്പോള്‍ രാജ്യത്തിന്​ മുന്നില്‍ അദ്ദേഹം കേരളത്തിന്‍റ അഭിമാനമുയര്‍ത്തി.

അതിര്‍ത്തികള്‍ തുറന്നിട്ടും ഞങ്ങളെ ​സഹോദരങ്ങള്‍ എന്നു വിളിച്ചും ഞങ്ങളുമായുള്ള ആത്​മബന്ധം അദ്ദേഹം ഊട്ടിയുറപ്പിച്ചു. പിണറായി വിജയന്​ ജന്മദിനാശംസകള്‍ കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

×