ചെന്നൈ: ഇന്ത്യന്‍-2ന്റെ സെറ്റിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായവുമായി കമല്ഹാസന്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്ന് കമല്ഹാസന് പറഞ്ഞു.
/sathyam/media/post_attachments/KkDPrBHOOvD7L1HGzyPT.jpg)
സെറ്റിലുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിക്കുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശങ്കര്‍ സംവിധാനം ചെയ്യുന്ന കമല്‍ ചിത്രമാണ് ഇന്ത്യന്‍-2. ചെന്നൈ പൂനമല്ലിയിലെ ഇവിപി ഫിലിം സിറ്റിയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം.
ചിത്രീകരണത്തിനായി എത്തിച്ച കൂറ്റന്‍ ക്രെയിന്‍ മറിഞ്ഞുവീണാണ് അപകടമുണ്ടായത്. ഒരു അസിസ്റ്റന്റ് ഡയറക്ടറും രണ്ടു ലൈറ്റ് ബോയികളുമാണ് മരിച്ചത്.