ചെ​ന്നൈ: ന​ട​നും മ​ക്ക​ള്‍ നീ​തി മ​യ്യം സ്ഥാ​പ​ക​നു​മാ​യ ക​മ​ല്‍​ഹാ​സ​നെ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ശ​നി​യാ​ഴ്ച ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കും.
2016ല്‍ ​കാ​ലി​ല്‍ പൊ​ട്ടി​ല്‍ ഉ​ണ്ടാ​യ​പ്പോ​ള്‍ സ്ഥാ​പി​ച്ച ഇം​പ്ലാ​ന്‍റ് നീ​ക്കം ചെ​യ്യാ​നാ​ണ് ശ​സ്ത്ര​ക്രി​യ. ഡോ​ക്ട​ര്‍​മാ​ര്‍ ആ​ഴ്ച​ക​ളോ​ളം വി​ശ്ര​മം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ക്ക​ള്‍ നീ​തി മ​യ്യം ഉ​പാ​ധ്യ​ക്ഷ​ന്‍ ഡോ. ​ആ​ര്‍. മ​ഹേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.
2016 ജൂ​ലൈ​യി​ല്‍ ചെ​ന്നൈ​യി​ലെ ഓ​ഫീ​സി​ല്‍ നി​ന്ന് വീ​ണ​തി​നെ തു​ട​ര്‍​ന്നാ​ണ് ക​മ​ല്‍​ഹാ​സ​ന്‍റെ കാ​ലി​ന് പൊ​ട്ട​ലു​ണ്ടാ​യ​ത്. അ​സ​ഹ്യ​മാ​യ വേ​ദ​ന വ​ന്ന​തി​നാ​ല്‍ അ​ന്ന് കാ​ലി​ല്‍ ഇ​ട്ട കമ്പി നീ​ക്കം ചെ​യ്യാ​നാ​ണ് ശ​സ്ത്ര​ക്രീ​യ. രാ​ഷ്ട്രീ​യ സി​നി​മാ ജീ​വി​ത​ത്തി​ലെ തി​ര​ക്കു​ക​ള്‍ മൂ​ലം പ​ല​ത​വ​ണ മാ​റ്റി​വ​ച്ച ശ​സ്ത്ര​ക്രി​യ​യാ​ണ് ന​ട​ത്തു​ന്ന​ത്.