ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം സി കമറുദ്ദീന് ഹൃദ്രോഗം സ്ഥിരീകരിച്ചു; ശസ്ത്രക്രിയ ആവശ്യമെന്ന് ഡോക്ടർമാർ

New Update

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് റിമാന്‍ഡില്‍ കഴിയവേ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം സി കമറുദ്ദീന്‍ എംഎല്‍എക്ക് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെന്ന് സ്ഥിരീകരണം. ആന്‍ജിയോ ഗ്രാം പരിശോധനയില്‍ ഹൃദ്രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് എംഎല്‍എയെ ശസ്തക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.

Advertisment

publive-image

കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്‍ഡിലായിരുന്ന ഖമറുദ്ദീനെ ഇ.സി.ജി.യില്‍ വ്യതിയാനം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ഹൃദ്രോഗവിഭാഗം ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. രക്തപരിശോധനാ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താണ് വ്യാഴാഴ്ച രാവിലെ ആന്‍ജിയോഗ്രാം ചെയ്തത്.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം.കുര്യാക്കോസ്, സൂപ്രണ്ട് ഡോ. കെ.സുദീപ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. മനോജ്, ഹൃദ്രോഗ വിദഗ്‌ധന്‍ ഡോ. അഷറഫ്, മെഡിസിന്‍ വിഭാഗം മേധാവി ഡോ. രഞ്ജിത്ത് കുമാര്‍ എന്നിവരുള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡ് ആണ് എം.എല്‍.എ.യെ പരിശോധിക്കുന്നത്.

ആരോഗ്യമന്ത്രി കെ കെ ശൈലജ നേരിട്ട് വിളിച്ച്‌ കമറുദ്ദീന്‍റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ആശുപത്രി അധികൃതരോട് ചോദിച്ചറിഞ്ഞു.

kamarudeen hospital
Advertisment