ചുവന്ന തെരുവിലും ലോക്ക്ഡൗണ്‍ പ്രതിസന്ധി ! ലോകപ്രസിദ്ധമായ ഇന്ത്യയിലെ ഏറ്റവും വലിയ ചുവന്നതെരുവില്‍ കസ്റ്റമേഴ്സില്ലാതെ 3500 ലധികം സ്ത്രീകള്‍ പട്ടിണിയില്‍ ! കാമാഠിപുരയുടെ പ്രതിസന്ധിയുടെ കാരണം അറിഞ്ഞാല്‍ ഞെട്ടും !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

കാമാഠിപുര:ലോകപ്രസിദ്ധമായ ഇന്ത്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവ്. 3500 ൽ അധികം ലൈംഗി കത്തൊഴിലാളികളും അവരുടെ 500 ൽപ്പരം കുഞ്ഞുങ്ങളും കഴിഞ്ഞ 5 മാസമായി പട്ടിണിയിലാണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഒട്ടുമില്ല.

Advertisment

തൊഴിലില്ല, വരുമാനമില്ല, സർക്കാരിൽ നിന്നോ എന്‍ജിഒകളിൽനിന്നോ സഹായം ലഭിക്കുന്നില്ല. സൗജന്യമായി ലഭിച്ചിരുന്ന മരുന്നുകളും നിലച്ചു.

ഇവരിൽ 200 ൽപ്പരം എയ്‌ഡ്‌സ്‌ രോഗികൾ ഉണ്ട്. ആസ്തമ, ഹൃദ്രോഗം, വിളർച്ച, രക്തസമ്മർദ്ദം മുതലായ രോഗങ്ങൾ അലട്ടുന്നവരും നിരവധിയാണ്.

ഇവർക്കെല്ലാം സയൺ ആശുപ ത്രിയിൽനിന്ന് സൗജന്യമായി മരുന്നുകൾ ലഭിച്ചിരുന്നത് ലോക്ക് ഡൗൺ ആയതോടെ മുടങ്ങി. ആശുപത്രികൾ കോവിഡ് കേന്ദ്രങ്ങളായപ്പോൾ ഈ അഗതികൾ അവഗണിക്കപ്പെട്ടു.

publive-image

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അന്യസംസ്ഥാനത്തൊഴിലാളികൾ കൂട്ടത്തോടെ അവരവരുടെ നാടുകളി ലേക്ക് മടങ്ങിയത് ഇവരുടെ തൊഴിലിനെ കാര്യമായി ബാധിച്ചു. കസ്റ്റമർ ഇല്ലാതായി. ഒരു ദിവസം 100 രൂപ പോലും വരുമാനം ലഭിക്കാത്ത നാളുകൾ ഏറെയാണ്.

ലോക്ക് ഡൗൺ കാലത്തെ സാമ്പത്തികഞെരുക്കം മൂലം സമൂഹത്തിലെ മിഡിൽ ക്ലാസ്സ്, സമ്പന്ന കുടുംബ ങ്ങളിലെ വിദ്യാസമ്പന്നരായ പല യുവതികളും പണത്തിനായി ശരീരവ്യാപാരം ആരംഭിച്ചതും ഇവർക്ക് കെണിയായി.

ഇത്തരത്തിൽ ഉന്നതശ്രേണിക്കാരായ യുവതികൾ വേശ്യാവൃത്തിയിൽ ഏർപ്പിട്ടിരിക്കുന്ന തിന്റെ തെളിവായി നിരവധി മൊബൈൽ ആപ്പുകൾ ഇവർതന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ആരോഗ്യവും സൗന്ദര്യവുമുള്ള അവർ രംഗത്തുള്ളപ്പോൾ ഈ അഴുക്കുചാലിൽ തങ്ങളെത്തേടി ആരുവരാനെന്നാണ് ഇവരുടെ ചോദ്യം.

ലോക്ക് ഡൗണിനുശേഷം ഇന്നുവരെ സർക്കാരിൽ നിന്ന് ഒരാനുകൂല്യവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ഒരാളും തിരിഞ്ഞുനോക്കിയിട്ടില്ലെന്നും കാമാഠിപുരയിലെ ലൈംഗിക തൊഴിലാളികൾ പറയുന്നു.

സ്ഥിരമായി വന്നിരുന്ന കസ്റ്റമേഴ്സും ഇപ്പോൾ വരുന്നില്ല. മുൻപ്, ചുവന്ന തെരുവുകളിലെ സ്ത്രീകളെ പുനരധിവസിപ്പിക്കാൻ വേണ്ടി പ്രവർത്തിച്ചിരുന്ന എന്‍ജിഒകളെ മാസങ്ങളായി ഇപ്പോൾ കാണാനില്ല.

സായ് ഏജൻസി എന്ന ഒരു സംഘടനാ വാളണ്ടിയർമാർ 15 ദിവസത്തിലൊരിക്കൽ അരിയും പച്ചക്കറിയും മാസ്‌ക്കുകളും സാനിട്ടയ്‌സറും നൽകുന്നുണ്ട്. അതുകൊണ്ട് കുഞ്ഞുങ്ങൾക്ക് ഒരു നേരമെങ്കിലും പകുതി വയർ ആഹാരം നൽകാൻ കഴിയുന്നു.

publive-image

സായ് ഏജൻസി യുടെ നേതൃത്വത്തിൽ കാമാഠിപുരയിലെ കുട്ടികൾക്കായി നടത്തിയിരുന്ന സ്‌കൂളും മാസങ്ങളായി നടക്കുന്നില്ല. മറ്റൊരു സംഘടനയായിരുന്നു ഈ കുട്ടികൾക്ക് രാത്രി ഷെൽട്ടർ ഒരുക്കിയിരുന്നത്. കാരണം അമ്മമാരുടെ കസ്റ്റമേഴ്സ് കൂടുതലും രാത്രിയിലാണ് വരുന്നത് എന്നതുതന്നെയാണ് ഈ ഷെൽട്ടർ ഒരുക്കാൻ കാരണം.

ഇപ്പോൾ ഷെൽട്ടറും പ്രവർത്തിക്കുന്നില്ല. കുട്ടികൾ അമ്മമാർക്കൊപ്പം മുറികളിൽത്തന്നെയാണ് മുഴുവൻ സമയവും രാത്രിയിലും. ഇതും അവരുടെ തൊഴിലിന് വിഘാതമായി മാറിയിരിക്കുന്നു.

ഇടുങ്ങിയ വായുസഞ്ചാരമില്ലാത്ത ഇവിടുത്തെ കുടുസ്സായ മുറികളും ദുർഗന്ധം വമിക്കുന്ന അഴുക്കുചാലുകളും സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ കുഞ്ഞുങ്ങളിലും വ്യാപ്തമാണ്‌.

ഇവർക്കുവേണ്ടി ഇടതടവില്ലാതെ മൈതാനപ്രസംഗങ്ങൾ നടത്തിയിരുന്ന നേതാക്കളും സംഘടനകളും പൊതുസമൂഹവും എവിടെപ്പോയൊളിച്ചു ?

ഇപ്പോഴും വൈകുന്നേരങ്ങളിൽ അണിഞ്ഞൊരുങ്ങി കാമാഠിപുരയിലെ തെരുവുകളിൽ മാംസദാഹം തീർക്കാനെത്തുന്ന പുരുഷന്മാരെത്തേടി അവർ നിരനിരയായി നിൽക്കാറുണ്ട്. രാത്രി വൈകിയും ആ നിൽപ്പ് തുടരുമെങ്കിലും മിക്കപ്പോഴും നിരാശയാണ് കൈവരുന്നത്.

കാമാഠിപുര ഏരിയ വിട്ടുപോകാൻ അവർക്കനുവാദമില്ല. പോലീസ് ഉപദ്രവവുമുണ്ട്. മറ്റു തൊഴിലുകളൊന്നും വശമില്ലാത്തതിനാൽ നിവർത്തികേടുകൊണ്ട് വഴിപോക്കരോട് ആഹാരത്തിനുവേണ്ടി യാചിക്കാനും നിർബന്ധിതരാകുന്നു.

publive-image

സായ് ഏജൻസി ഡയറക്ടർ വിനയ് ബാത്തയുടെ അഭിപ്രായത്തിൽ കോവിഡ് കാലം കാമാഠിപുരയിലെ സെക്‌സ് വർക്കേഴ്സിന്റെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാക്കിയെന്നാണ്.

ആരുമിവരെ തിരിഞ്ഞുനോക്കുന്നില്ല. ഇവരുടെ ദൈന്യതകൾ പുറം ലോകത്തെത്തിക്കാൻ മാദ്ധ്യമങ്ങൾ പോലും ശ്രമിക്കുന്നുമില്ല. പ്രവാസികളെയും കോവിഡ് ബാധിതരെയും സഹായിക്കാൻ ആയിരക്കണക്കിനാൾക്കാരാണ് മുന്നോട്ടുവന്നത്. അപ്പോഴും ഇവരുടെ ആത്മരോദനങ്ങൾ നമ്മുടെ സമൂഹം മനപ്പൂർവ്വം അവഗണിക്കു കയായിരുന്നു.

ഇവരുടെ ദൈന്യതകൾ നേരിട്ടുപോയി കണ്ടു ബോദ്ധ്യപ്പെടുകയും അവരോട് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്ത മാദ്ധ്യമപ്രവർത്തകൻ മനീഷ് ഭല്ലയുടെ അഭിപ്രായത്തിൽ 3500 ൽപ്പരം വരുന്ന കാമാഠിപുരയിലെ ലൈംഗിക തൊഴിലാളികൾക്കും അവരുടെ കുട്ടികൾക്കും ആഹാരവും മരുന്നും ലഭ്യമാക്കാനുള്ള അടിയന്തര നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നാണ്.

ഒപ്പം കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തി നുവേണ്ട സൗകര്യങ്ങളും നൈറ്റ് ഷെൽട്ടറും ഒരുക്കേണ്ടതുമുണ്ട്. കാരണം ഇവർക്കുമുന്നിൽ ഇന്ന് ജീവിതം പൂർണ്ണമായും വഴിമുട്ടിയിരിക്കുന്നു. ഒരുപക്ഷേ ആത്മഹത്യയുടെ വക്കിലാണിവരിൽ പലരും.

kamathipura
Advertisment