ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാനത്തിനുള്ളില്‍വച്ച് അപമാനിച്ചതിന് കുനാല്‍ കമ്രയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ നടപടിയില്‍ വിമര്‍ശനവുമായി ഇന്‍ഡിഗോ പൈലറ്റ്.
വിഷയത്തില്‍ തന്റെ വിശദീകരണം തേടാതെ എന്തിന് വിലക്ക് ഏര്‍പ്പെടുത്തിയെന്ന് അദ്ദേഹം ചോദിക്കുന്നു. സംഭവത്തിന് പശ്ചാത്തലമായ ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റ് ഇത് സംബന്ധിച്ച് എയര്‍ലൈന്‍ മാനേജ്‌മെന്റിന് കത്തെഴുതിയത്.
സമൂഹ മാധ്യമത്തില്‍ വന്നവാര്‍ത്തയെത്തുടര്‍ന്ന് തന്റെ വിമാനക്കമ്പനി ഇത്തരത്തില്‍ ഒരു നടപടിയെടുത്തുവെന്നത് നിരാശയോടെയാണ് കേട്ടത്. പൈലറ്റ് എന്ന നിലയില്‍ തന്റെ വിശദീകരണമില്ലാതെയാണ് നടപടിയെടുത്തിരിക്കുന്നത്. ഇത് തന്റെ 9 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടെയുണ്ടായ മോശം അനുഭവമാണെന്നും പൈലറ്റ് കുറിക്കുന്നു. വിഷയത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് അനുസരിച്ച് വിലക്ക് ഏര്‍പ്പെടുത്താനുള്ള മാനദണ്ഡങ്ങളും വ്യത്യാസപ്പെടുമെന്നും അദ്ദേഹം കുുറിക്കുന്നു.
സംഭവത്തില്‍ ആഭ്യന്തര കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്തുമെന്നും ചില സാാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് നടപടിയെന്നും ദേശീയ വാര്‍ത്താ ഏജന്‍സിയോട് വിമാനക്കമ്പനി അധികൃതര്‍ പറഞ്ഞിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം, അര്‍ണബ് ഗോസ്വാമി ഭീരുവോ, ദേശീയവാദിയോ മാധ്യമപ്രവര്‍ത്തകനോ എന്നായിരുന്നു കുനാലിന്റെ ചോദ്യം.
അര്‍ണബിന്റെ അവതര ശൈലി അനുകരിച്ചുകൊണ്ട് കുനാല്‍ ചോദ്യങ്ങള്‍ ചോദിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ഇന്‍ഡിഗോയ്ക്ക് പിന്നാലെ എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഗോഎയര്‍ എന്നീ വിമാനക്കമ്പനികളിലും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.