നിധി നിറഞ്ഞ തടാകം: കാമ്രുനാഗ്

New Update

കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള നിധി നിറഞ്ഞതാണ് സമുദ്രനിരപ്പില്‍ നിന്ന് 3334 മീറ്റര്‍ ഉയരെ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലുള്ള കാമ്രുനാഗ് എന്ന തടാകം. മനോഹരമായ ബാല്‍ താഴ്വരയുടെയും ദൗലദര്‍ മലനിരകളുടെയും ഇടയിലാണ് ഈ തടാകം കാണാനാവുക. പ്രകൃതി സ്നേഹികളെ ഈ തടാകവും ഇതിന്റെ പരിസര പ്രദേശങ്ങളും ആകര്‍ഷിക്കും.

Advertisment

publive-image

ഈ താടകത്തിന്റെ മടിത്തട്ടില്‍ കണക്കില്ലാത്ത നിധിശേഖരമുണ്ടെന്ന് പറയപ്പെടുന്നു. എത്രത്തോളം വിലമതിക്കുന്നവയാണ് അവയെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു വ്യക്തതയുമില്ല. പുരാണങ്ങളില്‍ പോലും പരാമര്‍ശമുള്ള ഈ തടാകം നിര്‍മ്മിച്ചത് പഞ്ചപാണ്ഡവരില്‍ രണ്ടാമനായ ഭീമന്‍ ആണെന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. ഇപ്പോഴും പണം നിക്ഷേപിക്കപ്പെടുന്ന ഈ തടാകത്തിലുള്ള നിധിശേഖരം വിലമതിക്കാനാവാത്തതാണ്.

യക്ഷക രാജാവിന്റ സ്മരണാര്‍ത്ഥമാണ് ഈ തടാകം നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു. മഹാഭാരത്തില്‍ ഇതുമായി ബന്ധപ്പട്ട് പരാമര്‍ശമുണ്ട്. പഞ്ചപാണ്ഡവരില്‍ രണ്ടാമനായ ഭീമനാണ് ഈ തടാകം നിര്‍മ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. ഭൂമിയില്‍ പലയിടങ്ങളിലായി സ്ഥിതി ചെയ്യുന്ന നിധികളുടെ കാവല്‍ക്കാരായണ് യക്ഷകര്‍ അറിയപ്പെടുന്നത്. ഇവരെ ധനത്തിന്റെ കാവലാളുകളായി കണ്ട് ആള്‍ക്കാര്‍ ഈ തടാകത്തെലെത്തി പ്രാര്‍ത്ഥനകള്‍ നടത്താറുണ്ട്. യക്ഷക രാജാവ് ഈ തടാകത്തില്‍ വസിക്കുന്നുവെന്നാണ് വിശ്വാസം.

അനുഗ്രഹത്തിനായി ഭക്തര്‍ സ്വര്‍ണവും വെള്ളിയുമൊക്കെ തടാകത്തില്‍ നിക്ഷേപിക്കുന്നു. ഇങ്ങനെ നിക്ഷേപിക്കപ്പെട്ട കണക്കില്ലാത്ത വിലപിടിപ്പുള്ള വസ്തുക്കളാണ് തടാകത്തിന്റെ അടിത്തട്ടിലുള്ളതെന്ന് പറയപ്പെടുന്നു. തടാകത്തിന് സമീപത്തായി ഒരു ക്ഷേത്രവും കാണാം. കാമ്രുനാഗ് ദേവത കുടികൊള്ളുന്ന ക്ഷേത്രമാണിത്. ഈ പ്രദേശത്ത് മഴ ലഭിക്കുന്നത് ഈ ദേവതയുടെ അനുഗ്രഹത്താലാണെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. അതിനായി പ്രത്യേക പൂജകള്‍ നടത്താറുണ്ട്. ഈ ദേവതയുടെ പേരാണ് തടാകത്തിന് നല്‍കിയത്.

വര്‍ഷങ്ങളായി ഇവിടെയെത്തുന്നവര്‍ സ്വര്‍ണവും വെള്ളിയുമൊക്കെ നേര്‍ച്ചയായി തടാകത്തില്‍ നിക്ഷേപിക്കാറുണ്ട്. ഇപ്പോള്‍ അടിത്തട്ടില്‍ എത്രത്തോളം സ്വത്തുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും നിശ്ചയമില്ല. പല തവണകളിലായി ഈ സ്വത്ത് കൊള്ളയടിക്കാന്‍ ശ്രമിക്കുകയുണ്ടായി. എന്നാല്‍ എല്ലാ ശ്രമങ്ങളും പരാജയമായിരുന്നു. നിധി കാത്തുസൂക്ഷിക്കുന്ന ദൈവത്തിന്റെ ശക്തിയാണിതെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ വിശ്വാസികള്‍ ധാരാളമായി ഇവിടെയെത്താറുണ്ട്. പ്രത്യേക പൂജകളും നടക്കാറുണ്ട്.

kamrunag lake treasure
Advertisment