ശബരിമല വിധി നടപ്പാക്കിയെങ്കില്‍ എന്തുകൊണ്ട് സുപ്രീകോടതിയുടെ ഈ വിധി നടപ്പാക്കിക്കൂടാ….ചോദ്യവുമായി കാനം രാജേന്ദ്രന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, September 17, 2019

തിരുവനന്തപുരം: മരട് ഫ്ലാറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശബരിമല വിധി നടപ്പാക്കിയെങ്കില്‍ എന്തുകൊണ്ട് ഈ വിധി നടപ്പാക്കിക്കൂടെന്നും കാനം ചോദിച്ചു.

മരട് ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തിലാണ് കാനം ഇക്കാര്യം പറഞ്ഞത്.

മരട് ഫ്ലാറ്റില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ താമസക്കാര്‍ക്ക് സുപ്രീം കോടതി അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. ചെയ്യാത്ത കുറ്റത്തിന് സര്‍ക്കാര്‍ പഴി കേള്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

×