മുൻ എം.എൽ.എ താമസിച്ചിരുന്ന വീട് മഴയിൽ തകർന്നുവീണു, പുതുക്കിപ്പണിയാൻ പണമില്ലാത്തതിനാൽ തകർന്ന വീടിൻ്റെ തകരാത്ത വരാന്തയിലാണ് കുടുംബം മുഴുവനും താമസിക്കുന്നത്. വിശ്വസം വരുന്നില്ല അല്ലേ ?
കാരണം നമുക്കറിയാം , പ്രാദേശികനേതാക്കൾ വരെ ചുരുങ്ങിയ കാലംകൊണ്ട് കാറും, ബംഗ്ലാവും, ബിസ്സി നസ്സുകളും ഒക്കെയായി ആഡംബര ജീവിതവും നയിക്കുന്ന ഇക്കാലത്ത് നല്ല ഒരു വീടോ,വാഹനമോ, ആസ്തി കളോ ഇല്ലാതെ ദാരിദ്ര്യത്തിൽ കഴിയുന്ന ഈ മുൻ എം.എൽ.എ യുടെ അവസ്ഥ പരിതാപകരമാണ്.
ഉത്തർപ്രദേശിലെ മുൻ കൊണ്ഗ്രെസ് എം.എൽ.എ ആയിരുന്ന ശ്രീ.ഹരിദ്വാർ പാണ്ഡെ (88) തികച്ചും സത്യസ ന്ധനായ ഒരു പൊതുപ്രവർത്തകനായിരുന്നു. 1980 മുതൽ 85 വരെ ഉത്തർപ്രദേശിലെ 'മാനിറാം' നിയോജ കമണ്ഡലത്തിൽ നിന്നുള്ള കൊണ്ഗ്രെസ്സ് എം.എൽ.എ ആയിരുന്ന അദ്ദേഹം അന്നത്തെ മുഖ്യമന്ത്രി വീർ ബഹാദൂർ സിംഗിൻറെ അടുത്ത അനുയായികൂടിയായിരുന്നു.
സംശുദ്ധമായ പൊതുപ്രവർത്തനത്തിന് ഖ്യാതിനേടിയ അദ്ദേഹത്തെ അഴിമതിക്കാരെല്ലാം ഭയന്നിരുന്നു. പൊതുപ്രവർത്തനം ധനസമ്പാദനത്തിനുള്ള മാർഗ്ഗമല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച ഒരു തികഞ്ഞ ഗാന്ധിയനായ അദ്ദേഹം അതുകൊണ്ടുതന്നെ അധികാരകേന്ദ്രങ്ങളിൽ നിന്നും മനപ്പൂർവ്വം ഒഴിവാക്കപ്പെടുകയായിരുന്നു.
പദവികളില്ലെങ്കിലും പൊതുപ്രവർത്തനം ജീവിതചര്യയാക്കിമാറ്റിയ അദ്ദേഹം സ്വന്തം നാട്ടിലേക്ക് തന്റെ പ്രവർത്തനമണ്ഡലം ചുരുക്കി ഒരു തികഞ്ഞ ഗാന്ധിയനും കോൺഗ്രെസ്സുകാരനുമായി ഒതുങ്ങിക്കഴിയുക യായിരുന്നു. മറ്റുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രലോഭനങ്ങളും വാഗ്ദാനങ്ങളുമൊന്നും അദ്ദേഹത്തെ സ്വാധീനിച്ചതേയില്ല.
ഇക്കഴിഞ്ഞ ഞായറാഴ്ച, ശക്തമായ മഴയിൽ അദ്ദേഹത്തിൻ്റെ വീട് തകർന്നു.രണ്ടുമുറിയും അടുക്കളയും വരാന്തയുമുള്ള ചെറിയ വീടിൻ്റെ പകുതിയോളം മഴയിൽ നിലംപൊത്തി. ഗ്രാമീണർ തയ്യറാക്കി ചൂളയിൽ ചുട്ടെടുക്കുന്ന വിലകുറഞ്ഞ ചെറിയതരം ഓടുകളാണ് മേൽക്കൂരയിൽ മേഞ്ഞിരുന്നത്. ഇപ്പോൾ വരാന്തയുൾപ്പെടുന്ന ഭാഗം താഴെ വീഴാതെ നിൽക്കുന്നതിലാണ് മുൻ എം.എൽ.എ യും ഭാര്യയും,മകനും മരുമകളും കൊച്ചുമക്കളുമുൾപ്പെടെയുള്ള കുടുംബം കഴിയുന്നത്.
സമ്പത്ത് എന്നുപറയാൻ അദ്ദേഹത്തിന് ഈ വീടും 60 സെന്റ് വസ്തുവും മാത്രമാണുള്ളത്. പെൻഷൻ കൊണ്ടാണ് ജീവിതം മുന്നോട്ടുപോകുന്നത്.മകന് ഇതുവരെയും ജോലിയില്ല.അതിനായി ആരുടേയും കാലുപിടിച്ചിട്ടുമില്ല.
ഹരിദ്വാർ പാണ്ഡെ യുടെ വീട് മഴയിൽത്തകർന്ന വാർത്തയും അദ്ദേഹത്തിൻ്റെ അവസ്ഥയും പത്രങ്ങളിൽ വാർത്തയായതോടെ ഉത്തർപ്രദേശ് കോൺഗ്രസ്സ് സെക്രട്ടറി വിശ്വവിജയ് സിംഗ് അദ്ദേഹത്തെ കാണാൻ ഓടിയെത്തി. പുതിയ വീടുവയ്ക്കാൻ പാർട്ടി 10 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
തൊട്ടുപിന്നാലെ ബിജെപി എംഎല്‍എ ദേവേന്ദ്രപ്രതാപ് സിംഗ് ,ഹരിദ്വാർ പാണ്ഡെ യുടെ വീട്ടിലെത്തി താൽക്കാ ലിക സഹായമായി ഒരു ലക്ഷം രൂപ നൽകുകയുണ്ടായി.
ഹരിദ്വാർ പാണ്ഡെയ്ക്കായി നിർമ്മിക്കുന്ന പുതിയ വീടിൻ്റെ കല്ലിടീൽ കർമ്മം അടുത്തയാഴ്ച ഉത്തർപ്രദേശ് കോൺഗ്രസ്സ് പ്രസിഡണ്ട് അജയ് കുമാർ ലല്ലു നിർവഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അന്നേദിവസം അദ്ദേ ഹത്തിൻറെ നേതൃത്വത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ ഒരു ദിവസം വീടിനുവേണ്ടി ശ്രമദാനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. വീട് പൂർത്തിയായാൽ ഗൃഹപ്രവേശത്തിന് പ്രിയങ്കാ ഗാന്ധി എത്തുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
വീടിനുവേണ്ടി പാർട്ടി പ്രവർത്തകരുടെ ശ്രമദാനവും മറ്റു സഹായങ്ങളും നൽകാൻ സന്നദ്ധരാണെന്ന് ബിജെപി യും സമാജ്‌വാദി പാർട്ടിയും മായാവതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
പദവിയും അധികാരവും ഉപയോഗിച്ച് അഴിമതിയും സ്വജനപക്ഷപാതവും നടത്തി അതുവഴി സാമ്പ ത്തികനേട്ടങ്ങൾ കൊയ്ത് സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കുന്ന നേതാക്കൾക്കിടയിൽ നിസ്വാർത്ഥമായ പൊതുപ്രവർത്തനത്തിൻറെ മാതൃകയായ ഈ മുൻ രാഷ്ട്രീയനേതാവിനെ എല്ലാവരും ആദരവോടെയാണ് നോക്കിക്കാണുന്നത്. അതാണ് സത്യസന്ധയുടെ വില.