അമേരിക്കയുടെ വിശപ്പ് ,  നില അതീവ ഗുരുതരം !

പ്രകാശ് നായര്‍ മേലില
Tuesday, May 26, 2020

അമേരിക്കയിൽ ഒരു നേരത്തെ ആഹാരത്തിനു നിവർത്തിയില്ലാതെ ആയിരക്കണക്കിനാളുകൾ ഫുഡ് ബാങ്കുകൾക്ക് മുന്നിൽ ക്യൂ നിൽക്കുകയാണ്. അമേരിക്കയുടെ വിശപ്പ് എന്ന പേരിൽ രാജ്യമെമ്പാടും ഫുഡ് ബാങ്കുകൾക്കുമുന്നിൽ ആളുകൾ ക്യൂ നിൽക്കുന്ന ദൃശ്യങ്ങൾ അമേരിക്കയിലെ പ്രമുഖ പത്രങ്ങളെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിഡിൽ ക്ലാസ്സുകാരായ 4 കോടി 10 ലക്ഷം ആളുകളാണ് ഇങ്ങനെയൊരവസ്ഥ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.

അമേരിക്കയിൽ ഇതുവരെ 3 കോടി 80 ലക്ഷം ആളുകൾക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്.ഇതിൽ ഡോക്ടർമാർ,എഞ്ചിനീയർമാർ, നേഴ്സുമാർ ഉൾപ്പെടെ മാളുകളിലും ഷോപ്പുകളിലും ജോലിചെയ്തവരും ഉൾപ്പെടും.

ലോകമെമ്പാടുമുള്ള ആശുപത്രികൾ നേഴ്സുമാർക്കായി മുറവിളികൂട്ടുമ്പോൾ അമേരിക്കയിൽ ആയിരക്കണക്കിന് നേഴ്സുമാരെ അവർ പിരിച്ചുവിടുകയാണ്.

1930 നുശേഷം അമേരിക്കയിൽ ആഹാരത്തിനായുള്ള ആളുകളുടെ പരക്കം പാച്ചിൽ  ഇതാദ്യമായാണ്. ലോകത്തെ ഏറ്റവും കരുത്തുറ്റ  സമ്പന്ന രാജ്യമായ അമേരിക്കയിൽ ഈയൊരവസ്ഥ സംജാതമാകുമെന്ന് ആരും സ്വപ്നേപി വിചാരിച്ചിരുന്നില്ല.

അമേരിക്കയിൽ അടുത്ത 6 മാസകാലം 1 കോടി 70 ലക്ഷം ആളുകൾക്ക് സൗജന്യമായി ഭക്ഷണമോ ഭക്ഷ്യവസ്തുക്കളോ നൽകേണ്ടിവരുമെന്നാണ് രാജ്യത്തെ ഏറ്റവും വലിയ Hunger-relief organization ന്റെ CEO ശ്രീ. Claire Babineaux പത്രലേഖകരോട് പറഞ്ഞത്.

അമേരിക്കയിലെ മിഡിൽ ക്ലാസ്സ് വിഭാഗങ്ങളാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. ജോലിയില്ല അതുകൊണ്ടുതന്നെ വേതനവുമില്ല.ബാങ്ക് ബാലൻസും ശൂന്യം. ഇത്തരക്കാർക്ക് വലിയ ബാങ്ക ബാലൻസും ഉണ്ടാകില്ല. കയ്യിലെ പണമെല്ലാം കഴിഞ്ഞ രണ്ടു മാസം കൊണ്ട് തീർന്നിരിക്കുന്നു.

ഇപ്പോൾ അമേരിക്കയിലെ ഫുഡ് ബാങ്കുകൾക്കുമുന്നിൽ മൈലുകളോളം ആഹാരത്തിനയമുള്ള ക്യൂ കാണാവുന്നതാണ്. ദിവസേന അത് വർധിച്ചുകൊണ്ടിരിക്കുകയാണ്.ഭക്ഷ്യവസ്തുക്കളും ആഹാരവും അത്രത്തോളം എവിടെയും സ്റ്റോക്കില്ല.

ഫുഡ് ബാങ്കുകൾ തങ്ങളുടെ പരിമിതമായ സ്റ്റോക്ക് വിവരങ്ങൾ അധികൃതരെ അറിയിച്ചിട്ടുണ്ട്. ആഹാരം വാങ്ങാനെത്തുന്നവരിൽ ഭൂരിഭാഗവും കാറുകളിലാണ് വരുന്നത്. കാറുകളുടെയും ആളുകളുടെയും ക്യൂ വെവ്വേറെ കാണാവുന്നതുമാണ്.

അമേരിക്കയിലെ ഡോക്ടർമാരുടെ വേതനം കോവിഡ് മൂലം ഗണ്യമായി വെട്ടിക്കുറച്ചിരിക്കുന്നു.കുറഞ്ഞ വേതനത്തിന് ജോലിചെയ്യാൻ അവർ നിർബന്ധിതരാണ്. അതുപോലെ ആയിരക്കണക്കിന് നേഴ്സുമാരോട് ജോലിക്ക് ഹാജരാകാതെ ശമ്പളമില്ലാതെ വീട്ടിലിരിക്കാൻ  അധികൃതർ നിർദ്ദേശിച്ചിരിക്കുകയാണ്.

കോവിഡ് മൂലം അമേരിക്കൻ ഹെൽത്ത് കെയർ കമ്പനികൾക്ക് വലിയ വരുമാനനഷ്ടമാണുണ്ടായിരിക്കു ന്നത്.പല ആശുപത്രികളിലും Urgent- Emergency എന്നീ വിഭാഗങ്ങളൊഴികെ മറ്റെല്ലാം നിർത്തലാക്കപ്പെ ട്ടിരിക്കുന്നു. മറ്റൊരു കാരണം ആളുകൾ എന്തസുഖം വന്നാലും ആശുപത്രിയിൽ പോകാൻ താല്പര്യപ്പെടുന്നില്ല എന്നതാണ്. അതിനുള്ള  കാരണം ആശുപത്രികളിലുള്ള കോവിഡ് രോഗികളിൽനിന്ന് രോഗം പകരുമോ എന്ന ആളുകളുടെ ഭയമാണ്.

അമേരിക്കയിലെ ആശുപത്രികളിലെ വരുമാനം ഒറ്റയടിക്ക് 60 % വരെ കുറഞ്ഞിരിക്കുന്നു. ജോലിയിലുള്ള നേഴ്സുമാരുടെയും ഡോക്ടർമാരുടെയും മറ്റു സ്റ്റാഫിന്റേയും ശമ്പളം 40 മുതൽ 50% വരെ വെട്ടിക്കുറയ്ക്കു കയും ആയിരക്കണക്കിനാൾക്കാരെ പ്രത്യേകിച്ചും നേഴ്സുമാരെ ജോലിയിൽനിന്നു പറഞ്ഞുവിടുകയും ചെയ്തിരിക്കുകയാണ്.

ഈ അപ്രതീക്ഷിത പതനത്തിൽനിന്ന് അമേരിക്ക അത്രവേഗം കരകയറുമെന്നു പറയാനാകില്ല. കാരണം ലോകത്തേറ്റവും കൂടുതൽ കൊറോണ ബാധിതരും അതുവഴി മരിച്ചവരും അമേരിക്കയിലാണെന്നു മാത്രമല്ല, ഇപ്പോഴും കൊറോണയുടെ സംഹാരതാണ്ഡവം അമേരിക്കയെ വിട്ടൊഴിയുന്നില്ല എന്നതാണ്.

×