Advertisment

ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് വാര്‍ണര്‍ 'ഔട്ട്'; സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ ഇനി വില്യംസണ്‍ നയിക്കും

New Update

publive-image

ഹൈദരാബാദ്: ഐപിഎല്ലില്‍ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ ഓസീസ് താരം ഡേവിഡ് വാര്‍ണറെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്താക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ ടീമിനെ നയിക്കും.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ശനിയാഴ്ച വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. അടുത്ത മത്സരം മുതല്‍ ടീം കോമ്പിനേഷനിലും മാറ്റങ്ങള്‍ വരുമെന്നും ടീം വ്യക്തമാക്കി. സീസണില്‍ ഇതുവരെ കളിച്ച ആറു മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ടീമിന് നേടാനായത്. വെറും രണ്ടു പോയന്റുമായി എട്ടാം സ്ഥാനത്താണ് ടീം.

Advertisment