മുംബൈ: ബോളിവുഡ് നടി കങ്കണയുടെ മുംബൈയിലെ ഓഫീസിനോട് ചേർന്നുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിക്കുന്ന നടപടി ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തു. ഹർജിയിൽ മറുപടി നൽകാൻ മുംബൈ കോർപ്പറേഷനോട് കോടതി ആവശ്യപ്പെട്ടു. നാളെ കേസ് വീണ്ടും പരിഗണിക്കും.
/sathyam/media/post_attachments/uYZqfPt9Wmck811mIORw.jpg)
നോട്ടീസ് നല്‍കി 24 മണിക്കൂർ സാവകാശം നൽകിയിട്ടും മതിയായ രേഖകൾ സമർപ്പിക്കാത്തതിന് പിന്നാലെ മുംബൈ കോർപ്പറേഷൻ കെട്ടിയം പൊളിക്കുന്ന നടപടികള്‍ തുടങ്ങിയിരുന്നു.
പാലി ഹില്ലിലെ ഓഫീസിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയ ശേഷമാണ് മുംബൈ കോർപ്പറേഷൻ ഓഫീസ് ഗേറ്റിൽ ഇന്നലെ നോട്ടീസ് പതിപ്പിച്ചത്. അനുമതി വാങ്ങതെയുള്ള നിർമ്മാണം നിർത്തിയില്ലെങ്കിൽ
പൊളിച്ച് കളയുമെന്നായിരുന്നു നിര്‍ദ്ദേശം.
ഇതിന് പിന്നാലെ പതിവ് രീതിയിൽ വിമർശനവുമായി കങ്കണയെത്തിയിരുന്നു. തന്‍റെ ഓഫീസ് പിടിച്ചെടുക്കാനുള്ള ശ്രമമാണെന്നും ഇന്നവർ ബുൾഡോസറുകളെത്തിച്ചില്ലെന്നും നടി ട്വീറ്റ് ചെയ്തിരുന്നു.