New Update
Advertisment
മുംബൈ: ബോളിവുഡ് താരം കങ്കണ റണൗത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ പിന്‍വലിച്ചു. ഇന്നലെ കുറിച്ച ഒരു ട്വീറ്റില്‍ ബംഗാളിലെ അതിക്രമത്തെ അതിക്രമം കൊണ്ട് നേരിടണമെന്ന് കങ്കണ അഭിപ്രായപ്പെട്ടിരുന്നു.
ഈ ട്വീറ്റില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ച് നേരിട്ടല്ലാതെ സൂചിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി കങ്കണയ്ക്കെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണ് നടപടി. തങ്ങളുടെ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ പ്രസ്തുത അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തിരിക്കുന്നതായാണ് ട്വിറ്ററിന്റെ അറിയിപ്പ്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം ബംഗാളില്‍ അരങ്ങേറുന്ന അക്രമസംഭവങ്ങളില്‍ ഒരു മതവിഭാഗത്തെ ലക്ഷ്യം വെക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബംഗാളില്‍ നിന്നുള്ള ബിജെപി എംപി സ്വപന്‍ദാസ് ഗുപ്ത ട്വീറ്റ് ചെയ്തിരുന്നു.