ലഖ്‌നൗ പോലീസ് കനിക കപൂറിനെതിരെ ഐപിസി സെക്ഷന്‍ 269, 270 എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, April 9, 2020

ഗായിക കനിക കപൂറിനെതിരെ യാത്രാ ചരിത്രം മറച്ചുവെച്ചതിനും ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയതിന് ശേഷം പാര്‍ട്ടിയില്‍ പങ്കെടുത്തതിനും കേസെടുത്തു. ഐപിസി സെക്ഷന്‍ 269 [ജീവന് അപകടകരമായ രോഗം പകരാന്‍ സാധ്യതയുള്ള അശ്രദ്ധമായ പ്രവൃത്തി], സെക്ഷന്‍ 270 എന്നിവ ചുമത്തിയാണ് അവര്‍ക്കെതിരെ കേസെടുത്തത്.

കനികയുമായി സമ്ബര്‍ക്കം പുലര്‍ത്തുന്ന ആരെയും പോസിറ്റീവ് ആയി സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ നിയമവിദഗ്ധരുടെ അഭിപ്രായത്തില്‍ അവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ തെളിവുകളില്ല. ഇക്കാര്യത്തില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള സംഭവങ്ങളുടെ ക്രമം പോലീസ് സ്ഥിരീകരിക്കും.

ആറാമത്തെ ടെസ്റ്റ് നെഗറ്റീവ് ആയി തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് കനികയെ വിടാന്‍ അനുവദിച്ചത്. ശനിയാഴ്ച അവരുടെ അഞ്ചാമത്തെ പരിശോധനയും നെഗറ്റീവ് ആയി തിരിച്ചെത്തിയിരുന്നുവെങ്കിലും ഒന്നൂടെ ടെസ്റ്റ് ചെയ്യാന്‍ ഡോക്ടര്‍ തീരുമാനിക്കുകായയിരുന്നു. തുടര്‍ച്ചയായുള്ള രണ്ട് ടെസ്റ്റുകള്‍ നെഗറ്റീവ് ആയി തിരിച്ചെത്തിയതിനുശേഷം മാത്രമാണ് അവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്.

×