Advertisment

ഗായിക കനിക കപൂറിന്റെ കൊറോണ പരിശോധനാഫലം മൂന്നാം തവണയും പോസിറ്റീവ് ; രണ്ട് പരിശോധനാ ഫലമെങ്കിലും നെഗറ്റീവാകാതെ ചികിത്സയില്‍ മാറ്റമുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍

New Update

ലഖ്നൗ : ബോളിവുഡ് ഗായിക കനിക കപൂറിന്റെ കൊറോണ പരിശോധനാഫലം മൂന്നാം തവണയും പോസിറ്റീവ്. ചൊവ്വാഴ്ചയാണ് ഇവരുടെ പരിശോധനാ ഫലം വന്നത്. അവരുടെ ചികിത്സ തുടരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Advertisment

അതേസമയം കനികയ്ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓജസ് ദേശായിയുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്.

publive-image

താജ് ഹോട്ടലില്‍ കനികയ്ക്കൊപ്പം രണ്ട് ദിവസം ഓജസുമുണ്ടായിരുന്നു. ഞായറാഴ്ച നടത്തിയ പരിശോധനഫലവും കനികയുടേത് പോസിറ്റീവായിരുന്നു. രണ്ട് പരിശോധനാഫലമെങ്കിലും നെഗറ്റീവാകാതെ കനികയുടെ ചികിത്സയില്‍ മാറ്റമുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കുറച്ചു നാളുകളായി ലണ്ടനില്‍ താമസിച്ചിരുന്ന കനിക മാര്‍ച്ച്‌ 15 നാണ് നാട്ടിലെത്തിയത്.

എന്നാല്‍ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ച സാഹചര്യമായിട്ടും തന്റെ വിദേശ യാത്രയുടെ വിവരങ്ങള്‍ അവര്‍ അധികൃതരെ അറിയിക്കുകയോ സ്വയം ഐസൊലേഷനില്‍ കഴിയുകയോ ചെയ്തിരുന്നില്ല.

മാത്രവുമല്ല നാട്ടില്‍ തിരിച്ചെത്തിയ ശേഷം മൂന്ന് ഫൈവ് സ്റ്റാര്‍ പാര്‍ട്ടികളാണ് ഇവര്‍ നടത്തിയത്. ഈ പാര്‍ട്ടികളില്‍ രാജ്യത്തെ രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

Advertisment