ചെന്നൈ: കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള പുതുച്ചേരി ജിപ്മെർ (ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്) മെഡിക്കൽ കോളജിൽ ഹിന്ദി ഔദ്യോഗിക ഭാഷയാക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം. ഡിഎംകെ വനിതാ വിഭാഗം സെക്രട്ടറിയും തൂത്തുക്കുടി എംപിയുമായ എം.കനിമൊഴി അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി.
/sathyam/media/post_attachments/7k4XXmg2NxWmrRNjf5q3.jpg)
‘‘ഒരു ഭാഷയ്ക്ക് മാത്രം എന്തിനാണ് ഇത്രയും പരിഗണന? ഹിന്ദി അടിച്ചേൽപിച്ചാൽ അസമത്വം മാറുമോ? തൊഴിലില്ലായ്മയും ലിംഗ അസമത്വവും പരിഹരിക്കാൻ കഴിയുമോ? ഏതെങ്കിലും സാമൂഹിക പ്രശ്നത്തിന് പരിഹാരം കാണാൻ ഈ നീക്കം കൊണ്ട് കഴിയുമോ? വിള്ളലുകള്‍ക്ക് ആഴം കൂട്ടുന്നത് ഗുണത്തിന് ആകില്ല. എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ സംഘര്‍ഷത്തിന് ശ്രമിക്കുന്നത്? – കനിമൊഴി ട്വീറ്റ് ചെയ്തു.
വ്യത്യസ്ത സംസ്ഥാനക്കാർ പരസ്പരം സംസാരിക്കുമ്പോൾ ഇംഗ്ലിഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്നും രാജ്യത്തിന്റെ ഐക്യത്തിന് അത് ആവശ്യമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്ററി ഔദ്യോഗിക ഭാഷാസമിതി യോഗത്തിൽ പറഞ്ഞതിനു പിന്നാലെയാണ് ജിപ്മെറിൽ ഹിന്ദി ഔദ്യോഗിക ഭാഷയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us